*മാഹി എം എൽ എ യുടെ ഇടപെടൽ : ഹൈ മാസ്‌റ്റ് ലൈറ്റുകൾ കണ്ണു തുറക്കുന്നു*
മാഹി : മാഹിയിലെയും, പള്ളൂരിലെയും പല പ്രധാന പോയിൻ്റുകളിലുമായി സ്ഥാപിച്ച, മാസങ്ങളായി കണ്ണടച്ച് നില്ക്കുന്ന ഹൈ മാസ്റ്റുകൾക്ക് ശാപമോക്ഷം.
മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ അണഞ്ഞു കിടന്ന സ്ട്രീറ്റ് ലൈറ്റുകളും പ്രകാശിച്ചു തുടങ്ങി
വളരെ നാളുകളായി നാട്ടുകാർ പരാതിപ്പെട്ട കാര്യമാണ് ഹൈമാസ്റ്റിൻ്റെയും തെരുവ് വിളക്കുകളുടെയും വിഷയം
മാഹി എം എൽ എ അഡ്വ. ടി അശോക് കുമാർ ഇടപെട്ടതിനെത്തുടർന്ന് പി ഡബ്ളു ഡി കരാർ നല്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു
വരും ദിവസങ്ങളിൽ അണഞ്ഞു കിടക്കുന്ന മുഴുവൻ സ്ട്രീറ്റ് ലൈറ്റുകളും വെളിച്ചം വിതറിത്തുടങ്ങും

Post a Comment