പി.യതീന്ദ്രൻ വിരമിച്ചു
മയ്യഴിയിൽ വിവിധ വിദ്യാലയങ്ങളിലായി 34 വർഷത്തെ സേവനം പൂർത്തിയാക്കി സി. ഇ. ഭരതൻ ഗവ. ഹയർ സെക്കന്ററി സ്കൂളിൽനിന്ന് ഹയർ സെക്കന്ററി അധ്യാപകനായി പി.യതീന്ദ്രൻ വിരമിച്ചു.1993 ലാണ് അധ്യാപകനായി മയ്യഴിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അതിവേഗം മയ്യഴിയിലെ അധ്യാപക പ്രസ്ഥാനത്തിന്റെ സാരഥ്യം വഹിച്ചുപോന്നു. ഗവ. സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾക്ക് പുറമെ, സർക്കാർ ജീവനക്കാരുടെ സംഘടനയായ എഫ്. എസ്. എ യുടെ പ്രവർത്തക സമിതി, ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും ഉജ്ജ്വലമായ പ്രവർത്തനം നടത്തി. പൊതു വിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി നിരവധി സമരങ്ങൾ നയിച്ചു. അദ്ദേഹത്തിന്റെ സ്വദേശമായ നരിക്കാട്ടേരിയിൽ സാമൂഹ്യ- സാംസ്കാരിക രംഗത്ത് സ്കൂൾ വിദ്യാഭ്യാസ കാലത്ത് മുതൽ ശക്തമായി ഇടപെട്ട് കൊണ്ടിരിന്നു.

Post a Comment