o സ്വർണ്ണാഭരണം മോഷണം പോയി: വാദിയെ പ്രതിയാക്കി പോലീസ് : ഒടുവിൽ കേസ് പോക്സോയിലെത്തി
Latest News


 

സ്വർണ്ണാഭരണം മോഷണം പോയി: വാദിയെ പ്രതിയാക്കി പോലീസ് : ഒടുവിൽ കേസ് പോക്സോയിലെത്തി

സ്വർണ്ണാഭരണം മോഷണം പോയി: വാദിയെ പ്രതിയാക്കി പോലീസ് : ഒടുവിൽ കേസ് പോക്സോയിലെത്തി



മാഹി: .വീട്ടിൽ നിന്ന് 35 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്, സംബന്ധിച്ച് പരാതിപ്പെട്ട 55 കാരനെ ഒടുവിൽ കേസ്സിൽപ്പെടുത്തി പീഢിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ പുനരന്വേഷണത്തിൽ കുടുങ്ങി.

2024 ജൂലായ് 6 ന് ചെമ്പ്രയിലെ ഒരു വീട്ടിൽ നിന്നാണ് 35 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ട പരാതിയുമായി വീട്ടുടമ പള്ളൂർ പൊലീസിൽ എത്തുന്നത്. മാഹി എസ്.പിയുടെ നിർദ്ദേശപ്രകാരം പളളൂർ എസ്.എച്ച്ഒ.കേസെടുത്ത് അന്വേഷിച്ചെങ്കിലും, അന്നത്തെ സി .ഐ.ഷൺമുഖത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ്സിന്നടിസ്ഥാനമില്ലെന്നും, വ്യാജ പരാതി നൽകി പൊലീസിനെ കബളിപ്പിക്കുകയാണെന്നും കാണിച്ച് 2024 ജൂലായ്  31 ന് മാഹി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. അതോടൊപ്പം വ്യാജ കേസ് നൽകി പൊലീസിനെ കബളിപ്പിച്ചുവെന്ന കുറ്റം ചുമത്തി പരാതിക്കാരൻ്റെ പേരിൽ കേസ്സെടുക്കുകയും, ചെയ്തു.കേസ്സ് ഇപ്പോൾ മാഹി കോടതിയിൽ നടന്നുവരികയുമാണ്.

മാസങ്ങൾക്ക് മുമ്പ് പി.എ.അനിൽകുമാർ പുതിയ സി.ഐ.ആയി മാഹിയിൽ ചുമതലയേറ്റശേഷം എഴുതിത്തള്ളിയതും, അന്വേഷണം അവസാനിപ്പിച്ചതുമായ പഴയ കേസ് ഫയലുകൾ പരിശോധിച്ചപ്പോഴാണ് ഈ കേസിൽ പന്തികേടുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലായത്.. തുടർന്ന് പരാതിക്കാരനെ വിളിച്ച് അന്വേഷിച്ചു. മോഷണം നടന്നത് സത്യമാണെന്ന് ഇയാൾ തറപ്പിച്ച് പറഞ്ഞു. തുടർന്ന് അന്വേഷണം വീട്ടിലുള്ള മറ്റുള്ളവരിലേക്കും തിരിഞ്ഞു 'അന്ന് 15 വയസ്സുള്ള മകളേയും ചോദ്യം ചെയ്തു.ഈ പെൺകുട്ടിക്ക് 25 കാരനായ തലശ്ശേരി പാലിശ്ശേരിയിലെ പുളിച്ചാർച്ചിഹൗസിൽ അഷ്റഫ് മകൻ പി.ഫഹിം അഹമ്മദുമായി പ്രണയമുണ്ടെന്ന് മനസ്സിലായി. കോടതിയുടെ അനുവാദത്തോടെ പുനരന്വേഷണത്തിന് അനുമതിയും വാങ്ങി സി.ഐ.അനിൽകുമാറും സംഘവും പുനരന്വേഷണം ഊർജ്ജിതമാക്കി.കാമുകനെപ്പറ്റി അന്വേഷിച്ചപ്പോൾ ഇയാളുടെ പേരിൽ സമാനമായ കേസ്സ് കൊടുങ്ങല്ലൂരിലുണ്ടെന്ന് മനസ്സിലായി. പ്രണയം നടിച്ച് പെൺകുട്ടിയുടെ സ്വർണ്ണാഭരണങ്ങൾ തന്ത്രപൂർവ്വം കൈക്കലാക്കുകയാണ് ഇയാളുടെ രീതി.ചെമ്പ്രയിലെ പരാതിക്കാരൻ്റെ പ്രായപൂർത്തിയാകാത്ത മകളിൽ നിന്നും പ്രണയം നടിച്ചും, ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ 35 പവൻ ആഭരണങ്ങൾ കുറേശ്ശയായി പല ഘട്ടങ്ങളിൽ കൈക്കലാക്കിയത്.കട്ടിയേയും കൂട്ടി കണ്ണൂരിലും കോഴിക്കോട്ടും തിയറ്ററുകളിൽ ഇയാൾ സിനിമക്ക് ' പോകാറുണ്ട്. അതിനിടെ പ്രണയ നാടകത്തിനിടയിൽ ഇയാൾ തന്ത്രപൂർവ്വം പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കൈവശപ്പെടുത്തിയിരുന്നു.ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ്, തുടർന്ന് 45 പവനോളം സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയപ്പോൾ, ഇതേ മൊഴി കുട്ടി കോടതി മുമ്പാകെയും നൽകിയിട്ടുണ്ട്. മോഷണക്കുറ്റത്തിന് പുറമെ ഭയപ്പെടുത്തി അപഹരിക്കൽ, പോക്സോ ആക്ട് (12) ഐ.ടി.ആക്ട് (67/ബി) വകുപ്പുകൾ കൂടി ചേർത്ത് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.പ്രതിഫഹിം അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റം സമ്മതിച്ച ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയനുസരിച്ച് തലശ്ശേരി വാദ്ധ്യാർപീടികക്കടുത്ത മൂന്ന് സ്വർണ്ണക്കടകളിൽ നിന്ന് 21 പവൻ സ്വർണ്ണം പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട്ടും സ്വർണ്ണ വിൽപന നടന്നിട്ടുണ്ട്. പ്രതിയെ മാഹി കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാണ്ട് വാങ്ങി പോണ്ടിച്ചേരിയിലെ പോക്സോ കോടതിയിൽ തിങ്കളാഴ്ച ഹാജരാക്കും. തുടരന്വേഷണത്തിനായി ഇയാളെ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.കോഴിക്കോട്ടടക്കം അന്വേഷണം വ്യാപിപ്പിച്ച് ബാക്കിയുള്ള തൊണ്ടിമുതൽ കൂടി കണ്ടെടുക്കേണ്ടതുണ്ട്.

കേസ്സ് തെളിയിക്കപ്പെട്ടാൽ,

ശരിയായ രീതിയിൽ അന്വേഷണം നടത്താതെ,  നിരപരാധിയായ പരാതിക്കാരനെ പ്രതിയാക്കിയ ഗുരുതരമായ കുറ്റത്തിന് അന്നത്തെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നറിയുന്നു. മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ അനിൽകുമാറിന്റെ കൃത്യമായ അന്വേഷണത്തിലൂടെയാണ് ഈ കേസിന് തുമ്പ് ഉണ്ടായത്




Post a Comment

Previous Post Next Post