പുതുച്ചേരി ഗവണ്മെൻ്റ് എംപ്ലോയീസ് സംഘ് രൂപീകരിച്ചു
മാഹി: സർക്കാർ ജീവനക്കാരുടെ കൂട്ടായ്മ പുതുച്ചേരി ഗവണ്മെൻ്റ് എംപ്ലോയീസ് സംഘ് രൂപീകരിച്ചു .
മാഹി റിറ്റ്സ് അവന്യൂവിൽ നടന്ന സർക്കാർ ജീവനക്കാരുടെ യോഗത്തിൽ നാൽപ്പതോളം അംഗങ്ങൾ പങ്കെടുത്തു.
പരിപാടി NGO സംഘ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് എം നാരായണൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു
സത്യൻ ചാലക്കര ( BMS മാഹി മേഖല പ്രസിഡണ്ട്) T സായന്ത് എന്നിവർ ആശംസകൾ നേർന്നു
സംഘടനയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുവാൻ വിജിൻ അച്ചമ്പത്ത് കൺവീനർ, സുസ്മിത പി കെ ജോയിൻ്റ് കൺവീനർ എന്നിവർ അടങ്ങിയ 13 അംഗ കമ്മിറ്റി രൂപീകരിച്ചു

Post a Comment