മാഹി മെഡിക്കൽ & ഡയഗ്നോസ്റ്റിക് സെന്ററിന്റെ ദന്തൽ വിഭാഗം പ്രവർത്തനം ആരംഭിച്ചു
മാഹി : മാഹിയിലെ മൾട്ടി സ്‌പെഷ്യലിറ്റി ക്ലിനിക്കായ മാഹി മെഡിക്കൽ & ഡയഗ്നോസ്റ്റിക് സെന്ററിന്റെ ദന്തൽ വിഭാഗം “എം എം സി ദന്തൽ കെയർ” പ്രവർത്തനം ആരംഭിച്ചു. മെയ് 1 തൊഴിലാളി ദിനത്തിൽ തലശ്ശേരിയിലെ നേത്രരോഗ വിഭാഗം പ്രമുഖ ഡോക്ടറും ‘ഡോക്ടർ ശ്രീനി ഇടക്ലോൺസ് മൽഹാരി ഐ ഹോസ്പിറ്റൽ’ മെഡിക്കൽ ഡയറക്ടറുമായ, ഡോ : ശ്രീനി ഇടക്ലോൺ ഉദ്ഘാടനം നിർവ്വഹിച്ചു. മാഹി എം എം സി അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ സോമൻ പന്തക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എം സി ദന്തൽ കെയർ വിഭാഗം മേധാവി ഡോ : ജോഷി, എം എം സി മെന്റൽ ഹെൽത്ത് വിഭാഗം ഡോ : ജിൻസി ജോഷി, എം എം സി ചീഫ് മെഡിക്കൽ ഓഫീസർ ഡോ : ഉദയകുമാർ, മാഹി എം എം സി വുമൺ വെൽഫയർ കമ്മിറ്റി ചെയർ പേർസൺ നളിനി ചാത്തു, മാഹി വ്യാപാര വ്യവസായ ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽ കുമാർ, മാഹി മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ . എം .ഡി. തോമസ്, അഴിയൂർ പഞ്ചായത്ത് മുൻ സിക്രട്ടറി ഷാഹുൽ ഹമീദ്, മാഹി മുൻ ചീഫ് എജുക്കേഷണൽ ഓഫീസർ ഉത്തമരാജ് മാഹി, കെ. ഹരീന്ദ്രൻ, അബ്ദുൽ നാസർ പള്ളൂർ, രൺദീപ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എം എം സി മെഡിക്കൽ ഡയറക്ടർമാരായ കെ .പി .ഫിറോസ്, സലീം കവിയൂർ എന്നിവർ ഡോ : ശ്രീനി ഇടക്കലോണിന് ഉപഹാരവും, പൊന്നാട അണിയിച്ചും ആദരിച്ചു. എം എം സി ദന്തൽ കെയർ യൂണിറ്റിൽ വളരെ മിതമായ നിരക്കിൽ ദന്ത പരിചരണം എല്ലാവർക്കും ലഭ്യമാക്കുമെന്ന് ചടങ്ങിൽ സംസാരിച്ച എം എം സി ദന്തൽ കെയർ മേധാവി ഡോ : ജോഷി ഉറപ്പ് നൽകി. എം എം സി ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ നന്ദി അറിയിച്ചു. എം എം സി കോർഡിനേറ്റർ അജീബ് ഡിക്രൂസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി

Post a Comment