*പുന്നോൽ സർവീസ് സഹകരണ ബാങ്കിന്റെ മങ്ങാട്-പെരിങ്ങാടി ശാഖ ഉദ്ഘാടനം ചെയ്തു*
ന്യൂമാഹി: പുന്നോൽ സർവീസ് സഹകരണ ബാങ്കിന്റെ മങ്ങാട്-പെരിങ്ങാടി ശാഖ തലശ്ശേരി–മാഹി ബൈപാസിലെ മങ്ങാട് അണ്ടർബ്രിഡ്ജിന് സമീപം പ്രവർത്തനം ആരംഭിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തലശ്ശേരി എം.എൽ.എ. കാരായി രാജൻ ശാഖ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ സഹകരണ വകുപ്പ് തലശ്ശേരിയിലെ അസിസ്റ്റന്റ് രജിസ്ട്രാർ രാജേഷ് പി.പി. നിക്ഷേപ സമാഹരണ പദ്ധതിയും സേഫ് ഡെപ്പോസിറ്റ് ലോക്കർ സംവിധാനവും ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രജിത്ത് ഭാസ്കർ, ധർമ്മടം യൂണിറ്റ് ഇൻസ്പെക്ടർ ശ്രീജിത്ത് എം.വി. എന്നിവർ ആശംസകൾ നേർന്നു.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം റീജ സി.കെ., തലശ്ശേരി നഗരസഭ കൗൺസിലർ ബേബി റീജ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് അംഗം വൈശാഖ് മുരളീധരൻ, ബാങ്കിന്റെ മുൻ ബ്രാഞ്ച് മാനേജർ കെ. ജയപ്രകാശൻ, മുൻ ഡയറക്ടർ എ. ശശി, അനീഷ് ബാബു, അനീഷ് കൊള്ളുമ്മൻ, പഞ്ചായത്ത് മെമ്പർ ടി.എച്ച്. അസ്‌ലം, ബുദ്ധദാസ് കെ.പി., കെസിഇയു തലശ്ശേരി സെക്രട്ടറി ബിജോയ് പി.കെ., ബാങ്കിന്റെ മുൻ സെക്രട്ടറി രാമകൃഷ്ണൻ എൻ.കെ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ആകർഷകമായ വായ്പാ പദ്ധതികളും നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്കും അംഗങ്ങൾക്കും ഇടപാടുകാർക്കും ലളിതമായി ലഭ്യമാകുന്ന രീതിയിലാണ് പുതിയ ശാഖ സജ്ജീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ബാങ്ക് പ്രസിഡന്റ് കെ.എം. രഘുരാമൻ സ്വാഗതവും
ബാങ്ക് സെക്രട്ടറി സന്തോഷ് കുമാർ കെ.വി. നന്ദി രേഖപ്പെടുത്തി.

Post a Comment