*മാസ റേഷൻ കിറ്റ് വിതരണം ചെയ്തു എസ്.വൈ.എസ്*
*മാഹി*: എസ്.വൈ.എസ് സാന്ത്വനം ചാലക്കര യൂണിറ്റിന്റ നേതൃത്വത്തിൽ മാഹി പ്രദേശത്തുള്ള അർഹതപ്പെട്ട നിർധന കുടുംബങ്ങൾക്ക് എല്ലാ മാസവും നൽകി വരുന്ന മാസ റേഷൻ കിറ്റ് വിതരണം ചെയ്തു.ആറ് വർഷത്തോളമായി നൽകി വരുന്ന ഈ ഒരു പദ്ധതി അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഒരു ആശ്വാസമാവുകയാണ്. Sys സാന്ത്വനം ചാലക്കര ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ SSF തലശ്ശേരി ഡിവിഷൻ പ്രസിഡന്റ് ഇസ്ഹാഖ് അമാനി, SSF തലശ്ശേരി ഡിവിഷൻ ഫിനാൻസ് സെക്രട്ടറി
ദാവൂദ് സഖാഫി എന്നിവരിൽ നിന്നും കേരള മുസ്‌ലിം ജമാ അത്ത് ചാലക്കര യൂണിറ്റ് പ്രസിഡന്റ് ഫൈസൽ ഹാജി ആമിനാസ്
കിറ്റ് ഏറ്റുവാങ്ങി ഉൽഘാടനം നിർവഹിച്ചു.റുബീസ് ചാലക്കര,SYS ചാലക്കര യൂണിറ്റ് പ്രസിഡന്റ് നിഹാൽ ചന്തങ്കണ്ടി, SSF യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ്, സൽമാൻ, ഹിബാൻ, റിനാൻ, റിഹാൽ, ലെറ്റ്സ് സ്‌മൈൽ കൺവീനർ മിദ്‌ലാജ് എന്നിവർ സംബന്ധിച്ചു.

Post a Comment