o മാഹിയിലെ ഇലക്ട്രിസിറ്റി ജീവനക്കാരനായ രമേശനെ കാറിടിപ്പ് തെറിപ്പിച്ചു നിർത്താതെ പോയ വാഹനത്തിൻറെ ഡ്രൈവർ അറസ്റ്റിൽ
Latest News


 

മാഹിയിലെ ഇലക്ട്രിസിറ്റി ജീവനക്കാരനായ രമേശനെ കാറിടിപ്പ് തെറിപ്പിച്ചു നിർത്താതെ പോയ വാഹനത്തിൻറെ ഡ്രൈവർ അറസ്റ്റിൽ

 *മാഹിയിലെ ഇലക്ട്രിസിറ്റി ജീവനക്കാരനായ  രമേശനെ കാറിടിപ്പ്  തെറിപ്പിച്ചു  നിർത്താതെ പോയ വാഹനത്തിൻറെ ഡ്രൈവർ അറസ്റ്റിൽ* 



മാഹി : ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ മാഹിയിലെ ഇലക്ട്രിസിറ്റി ജീവനക്കാരനായ  രമേശനെ ഇടിച്ച കാറും ഡ്രൈവറെയും തിരിച്ചറിഞ്ഞു

മൈസൂർ സ്വദേശിയായ ചേതൻ മാലികി (22)നെ ആണ് മാഹി പോലീസ് അറസ്റ്റ് ചെയ്തത് . കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ പോലീസ് ക്യാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനുള്ളിലാണ് പ്രതി പിടിയിലായത്. മൈസൂർ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ് പ്രതി മൈസൂരിൽ നിന്നും നിസ്സാൻ മാഗ്നെറ്റ് KA09MJ6216 നമ്പർ വാഹനത്തിൽ പുലർച്ചെ കൂട്ടുപുഴ വഴി മുഴപ്പിലങ്ങാടി ബീച്ചിലെത്തിയ ഇവർ റൂം എടുക്കാനായി മാഹിയിൽ എത്തുകയായിരുന്നു. അപകടം സംഭവിച്ച ഉടൻ വണ്ടി നിർത്താതെ മൈസൂരിലേക്ക് തിരിച്ച് പോവുകയായിരുന്നു. അപകടത്തിൽപ്പെട്ട രമേശൻ ദിവസങ്ങളോളം തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാഹനം ഓടിച്ച ചേതൻ മാലിക്കിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും ആയതിനാൽ വാഹനം ഉടമയായ മാതാവിന്റെ പേരിലും കേസെടുത്തതായി മാഹി സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാർ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ മാഹി എസ്.ഐ.പ്രമോദ് കെ, ക്രൈം സ്ക്വാഡ് എ എസ് ഐ ശ്രീജേഷ് , ഗ്രേഡ് എസ് ഐ മഹേഷ് , ഹെഡ് കോൺസ്‌റ്റബിൾ രോഷിത് പാറമ്മൽ

എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post