o നഴ്സിംങ്ങ് പ്രവേശന പരീക്ഷ: സെന്റാക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
Latest News


 

നഴ്സിംങ്ങ് പ്രവേശന പരീക്ഷ: സെന്റാക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

 *നഴ്സിംങ്ങ് പ്രവേശന പരീക്ഷ: സെന്റാക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു*



പുതുച്ചേരി സർക്കാർ

2026-27 അധ്യയന വർഷത്തേക്കുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ബി.എസ്‌സി നഴ്‌സിംങ്ങ് കോഴ്സിലക്ക് ഗവൺമെന്റ് ക്വാട്ടയിൽ പ്രവേശനത്തിനുള്ള  നഴ്‌സിംങ്ങ് പ്രവേശന പരീക്ഷയ്ക്കായി സെൻടാക് വഴി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പുതുച്ചേരി നഴ്സിംഗ് പ്രവേശന പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ

പുതുച്ചേരിയിലെ താമസക്കാരായിരിക്കണം.

ആദ്യം സെൻടാക് വെബ്‌സൈറ്റിൽ യു.ജി നോൺ-നീറ്റ് അപേക്ഷ സമർപ്പിച്ച് നമ്പർ എടുക്കണം.

തുടർന്ന് സെൻടാക് വെബ്‌സൈറ്റ് വഴി പുതുച്ചേരി നഴ്‌സിംഗ് എൻട്രൻസ് ടെസ്റ്റ് അപേക്ഷിക്കാം. www.centacpuducherry.in വഴി ജൂൺ 1 വരെ അപേക്ഷകൾ സമർപ്പിക്കാം. താഴെ പറയുന്ന സ്ഥാപനങ്ങളിലെ സ്വാശ്രയ സീറ്റുകളും NRI സീറ്റുകളും NEET UG-2026 സ്കോറിന്റെ അടിസ്ഥാനത്തിൽ നികത്തും

കോളേജ് ഓഫ് നഴ്സിംഗ്, ഇന്ദിരാഗാന്ധി ഗവ. മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പുതുച്ചേരി,

മദർ തെരേസ പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പുതുച്ചേരി, കാരക്കൽ, മാഹി.

എന്നിവിടങ്ങളിലെ സീറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

മുകളിൽ പറഞ്ഞ സ്ഥാപനങ്ങളിലെ സ്വാശ്രയ സീറ്റുകൾ പുതുച്ചേരി നിവാസികൾക്ക് പുറമേ ഇതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് www.centacpuducherry.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ ഹെൽപ്പ്‌ലൈൻ നമ്പറിൽ 0413-2655570 ബന്ധപെടാവുന്നതാണെന്ന് സെന്റാക് കോർഡിനേറ്റർ അറിയിച്ചു.


Post a Comment

Previous Post Next Post