o *ന്യൂ മാഹി പഞ്ചായത്തിന് അഭിമാനമായി അനാമിക അനീഷ് സീനിയർ ഇന്ത്യൻ വോളിബോൾ ടീമിലേക്ക്*
Latest News


 

*ന്യൂ മാഹി പഞ്ചായത്തിന് അഭിമാനമായി അനാമിക അനീഷ് സീനിയർ ഇന്ത്യൻ വോളിബോൾ ടീമിലേക്ക്*

 *ന്യൂ മാഹി പഞ്ചായത്തിന് അഭിമാനമായി അനാമിക അനീഷ് സീനിയർ ഇന്ത്യൻ വോളിബോൾ ടീമിലേക്ക്*



മെയ്‌ 22 മുതൽ 29 വരെ നേപ്പാളിൽ വെച്ച് നടക്കുന്ന CAVA (central asian volleyball association) വിമൻസ് ചാമ്പ്യൻഷിപ്പിൽ ന്യൂ മാഹി പെരിങ്ങാടി സ്വദേശി അനീഷിന്റെയും പ്രസന്നയുടെയും മകൾ അനാമിക അനീഷ് ഇന്ത്യൻ ജേഴ്സി അണിയും.ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആയ അനാമിക കഴിഞ്ഞ വർഷം ജർമനിയിൽ വെച്ച് നടന്ന ലോക യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലും ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നു. ഫെഡറേഷൻ കപ്പ്‌, ഖേലോ ഇന്ത്യ എന്നീ ചാമ്പ്യഷിപ്പിലും മികച്ച പ്രകടനം നടത്തിയതാണ് സീനിയർ ഇന്ത്യൻ ടീമിലേക്ക് അനാമികയ്ക്ക് വഴി തുറന്നത്..അസംപ്ഷൻ കോളജ് കോച്ച് പ്രിയ സുഹൃത്ത് നവാസ് വഹാബിന്റെ കീഴിൽ ചിട്ടയായ പരിശീലനവും,നല്ലൊരു വോളിബോൾ കളിക്കാരനും, വോളിബോൾ പ്രേമിയുമായ മാഹിയിലെ ഓട്ടോ ഡ്രൈവർ അനാമികയുടെ അച്ഛൻ അനീഷേട്ടന്റെ പിന്തുണയും ആണ് അനാമിക എന്ന അന്താരാഷ്ട്ര വോളിബോൾ കളിക്കാരിയെ വാർത്തെടുത്തത്.. അനാമികയുടെ സഹോദരി അനന്യ സംസ്ഥാന താരവും കേരള പോലീസ് താരവുമാണ്.. അനാമിക ഉൾപ്പടെ കേരളത്തിൽ നിന്ന് ഏഴ് പേരാണ് cava ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്.


Post a Comment

Previous Post Next Post