*പുതുച്ചേരി നിയമസഭ: മെയ് 13ന് സത്യപ്രതിജ്ഞ
പുതുച്ചേരി നിയമസഭയുടെ 16-ാം മുഖ്യമന്ത്രിയായി എൻ.രംഗസ്വാമി മെയ് 13 ന് രാവിലെ 11.15 ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. സത്യപ്രതിജ്ഞ ചടങ്ങ് പുതുച്ചേരിയിൽ ഗംഭീരമായി നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം ഭൂരിപക്ഷം നേടിയതിനെ തുടർന്നാണ് സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലായത്. ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചത്. 30 അംഗ സഭയിൽ 18 പേരുടെ പിന്തുണ എൻ.ആർ.കോൺഗ്രസ്സ് നേതാവ് രംഗസമിക്കുണ്ട്.

Post a Comment