മാഹി ജെ.എഫ്.ആർ.എ.വാർഷികാഘോഷം നാളെ (ശനി)
മാഹി: ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻ മാഹിയുടെ വാർഷികാഘോഷം നാളെ ചാലക്കര പിഎം ശ്രീ ഉസ്മാൻ ഗവ.ഹൈസ്ക്കൂൾ അങ്കണത്തിൽ. വൈകിട്ട് ആറിന് സാംസ്ക്കാരിക സമ്മേളനം. റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്യും.ജെ.എഫ്.ആർ.എ - പ്രസിഡൻ്റ് ഷാജി പിണക്കാട്ട് അധ്യക്ഷത വഹിക്കും. മാഹി സി.ഐ. പി.എ .അനിൽ കുമാർ, സെക്രട്ടറി കെ.സുജിത് കുമാർ, ഷിനോജ് രാമചന്ദ്രൻ എന്നിവർ സംസാരിക്കും ചിത്രകാരൻ കെ.കെ.മാരാർ മുഖ്യാതിഥിയായിരിക്കും.തദവസരത്തിൽ നിയുക്ത മാഹി എം എൽ എ അഡ്വ.ടി.അശോക് കുമാറിന് സ്വീകരണം നൽകും.
ഏഴിന് ടിവി സിനിമാ താരങ്ങളായ ശിവദാസ് മട്ടന്നൂരും, ശാർങ്ങധരൻ കൂത്തുപറമ്പും അവതരിപ്പിക്കുന്ന' നർമ്മ സല്ലാപം' പരിപാടി.തുടർന്ന് മാഹിയിലെ വിവിധ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ

Post a Comment