പോലീസ് സേനയുടെ ശ്രമദാനം .സ്റ്റേഷനും, പരിസരവും വൃത്തിയാക്കി
മാഹി: പന്തക്കൽ പോലീസ് സ്റ്റേഷനിലെ പോലീസ് സേന പന്തക്കൽ പോലീസ് സ്റ്റേഷനും ' പരിസരത്തെ മൂലക്കടവ് കവലയും വൃത്തിയാക്കി.സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും, പരിസരവും വൃത്തിയാക്കാൻ പുതുച്ചേരി ഡിഐജി പോലീസ് സ്റ്റേഷനുകളിൽ നൽകിയ ഉത്തരവ് പ്രകാരമാണ് ശുചീകരണം
പന്തക്കൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും, ഹോം ഗാർഡ് ഉൾപ്പെടെയുള്ളവരും പന്തക്കൽ സ്റ്റേഷനും, പരിസരവും ശുചീകരിക്കുന്നതിൽ പങ്കാളികളായി.എസ്.ഐ.എ. തമിഴരശൻ നേതൃത്വം നൽകി. മൂലക്കടവ് പാലത്തിൽ പടർന്നു കയറിയ കാടുകളും, സ്റ്റേഷനു മുന്നിലെ കുറ്റിക്കാടുകളും വെട്ടിത്തെളിച്ചു.ബസ് കാത്തിരിപ്പ് കേന്ദ്രവും, പോലീസ് സ്റ്റേഷനും അണു നാശിനിയുപയോഗിച്ച് കഴുകി.മഴക്കാലം അടുത്തതും, പാമ്പുകടി നിരന്തരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും മൂലക്കടവ് കവലയിലെ കാട് നീങ്ങിയതിൽ നാട്ടുകാർക്കും ആശ്വാസമായി

Post a Comment