o മലയാള കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണന്റെ പ്രതിമ അനാച്ഛാദനവും 32-ാം വാർഷികവും
Latest News


 

മലയാള കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണന്റെ പ്രതിമ അനാച്ഛാദനവും 32-ാം വാർഷികവും

 മലയാള കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണന്റെ പ്രതിമ അനാച്ഛാദനവും 32-ാം വാർഷികവും



മലയാള കലാഗ്രാമം എന്ന മഹത്തായ സ്ഥാപനം മലയാളിക്ക് സമ്മാനിച്ച എ.പി.കുഞ്ഞിക്കണ്ണന് കലാഗ്രാമത്തിൽ നിത്യസ്‌മാരകം ഉയരുന്നു.

2026 മെയ് 2 ന് രാവിലെ 11 മണിക്ക്, ശില്‌പി എൻ.മനോജ്‌കുമാർ രൂപകൽപന ചെയ്ത്‌ എ.പി.യുടെ പൂർണകായ വെങ്കലപ്രതിമ കേരളനിയമസഭ സ്‌പീക്കർ അഡ്വ. എ.എൻ.ഷംസീറിൻ്റെ അധ്യക്ഷതയിൽ  കേരള മുഖ്യമന്ത്രി  പിണറായി വിജയൻ അനാച്ഛാദനം ചെയ്യും. വിഖ്യാത കഥാകാരൻ  ടി. പത്മനാഭൻ വിശിഷ്ടാതിഥിയാവും,  കെ.കെ. മാരാർ അനുസ്‌മരണ പ്രഭാഷണം നടത്തും.

വൈകീട്ട് 3 മണിക്ക് കലാഗ്രാമത്തിൻ്റെ 32-ാം വാർഷികാഘോഷം ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അർജുൻ പവിത്രൻ്റെ അധ്യക്ഷതയിൽ ചിത്രകാരനും ചരിത്ര ഗവേഷകനുമായ  കെ. കെ. മാരാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നൃത്ത-സംഗീത അവതരണം ഉണ്ടായിരിക്കും

Post a Comment

Previous Post Next Post