o പുത്തൻ മഠം ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം 27 ന് തുടങ്ങും
Latest News


 

പുത്തൻ മഠം ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം 27 ന് തുടങ്ങും

 പുത്തൻ മഠം ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം 27 ന് തുടങ്ങും



കോപ്പാലം: പുത്തൻ മഠം വയത്തൂരപ്പൻ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികോത്സവം 27, 28, 29 തീയ്യതികളിൽ നടക്കും.27 ന് രാവിലെ നട തുറന്ന ശേഷം അഭിഷേകം.രാത്രി 7.30 ന് അത്താഴപൂജ .28 ന് രാവിലെ 7.30 ന് ദേവിക്ക് പൊങ്കാല സമർപ്പണം.വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സർപ്പ ബലിയും, ഭഗവതി സേവയും. രാത്രി 7.30 ന് ശിവഹരി ഭജൻസ് കോടിയേരി അവതരിപ്പിക്കുന്ന ഭജന, തുടർന്ന് കരോക്കെ ഭക്തിഗാനമേള.29 ന് രാവിലെ ഗണപതി ഹോമം, ഉദയാസ്തമന പൂജ. പൂജാ കർമ്മങ്ങൾക്ക് തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും.

           ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കടമേരി ഉണ്ണികൃഷ്ണ മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക .തുടർന്ന് ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര, കൈകൊട്ടികളിയോടെ സമാപനം.

Post a Comment

Previous Post Next Post