*മാർഷ്യൽ ആർട്സ് നൈറ്റ് 2026 ഏപ്രിൽ 27ന് മാഹിയിൽ*
മാഹി: സ്പോർട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യ 40ാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ “മാർഷ്യൽ ആർട്സ് നൈറ്റ് 2026” പരിപാടി ഏപ്രിൽ 27 തിങ്കളാഴ്ച വൈകിട്ട് 5.30ന് മാഹിയിലെ ഇ. വത്സരാജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കും.
എൻ.എസ്.കെ.എ കേരള–പുതുച്ചേരി ചീഫ് ഇൻസ്ട്രക്ടർ സെൻസെയ് വിനോദ് കുമാർ കെ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മാഹി പൊലീസ് സൂപ്രണ്ട് ഡോ. വിനയ് കുമാർ ഗാഡ്ജെ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. കരാട്ടെ കേരള അസോസിയേഷൻ പ്രസിഡന്റെ ഹൻഷി റാം ദയാൽ പി മുഖ്യാതിഥിയായി പങ്കെടുക്കും. മറ്റ് പ്രമുഖരും ആശംസകൾ നേർന്ന് സംസാരിക്കും.
ചടങ്ങിൽ 2025–26 വർഷത്തെ ബ്ലാക്ക് ബെൽറ്റ് ക്വാളിഫൈ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ബ്ലാക്ക് ബെൽറ്റ് അവാർഡുകൾ വിതരണം ചെയ്യും. സ്പോർട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യയുടെ എക്സലൻസ് അവാർഡ് എം.എം നഴ്സറി സ്കൂൾ പ്രധാന അധ്യാപിക ബിന്ദു ആർക്ക് നൽകും.
കൂടാതെ കരാത്തെ ഇന്ത്യ ഓർഗനൈസേഷന്റെ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റ് വിതരണം, ബെസ്റ്റ് ജില്ലാ അവാർഡ്, ബെസ്റ്റ് കോച്ച് അവാർഡ്, ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ്, ബെസ്റ്റ് പെർഫോർമർ സർട്ടിഫിക്കറ്റ് വിതരണം, കരാത്തെ പ്രദർശനം, കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.

Post a Comment