o രോഗികൾക്കുള്ള ഉപകരണങ്ങൾ കൈമാറി
Latest News


 

രോഗികൾക്കുള്ള ഉപകരണങ്ങൾ കൈമാറി

 *രോഗികൾക്കുള്ള ഉപകരണങ്ങൾ കൈമാറി*



പുന്നോൽ.

തലശ്ശേരി മുബാറക് ഹൈ സ്കൂൾ 75 -80 ബാച്ച് SSLC വിദ്യാർത്ഥികളുടെ സേവന സംഘടനയായ മുബാറക്ക് വെൽഫെയർ ഗ്രൂപ്പ് പുന്നോൽ തണൽ ഫൗണ്ടേഷൻ പേഷ്യന്റ് എയ്ഡ് യൂണിറ്റിന് നൽകുന്ന ഉപകരണങ്ങളുടെ കൈമാറ്റം നടന്നു.

ഓക്സിജൻ കോണ്സെന്ട്രേറ്റർ,ബൈപാപ്പ് മെഷീൻ, മൾട്ടി ഫങ്ക്ഷണൽ ബെഡ്, വീൽ ചെയറുകൾ, എയർ ബെഡ്, കമ്മോട് ചെയറുകൾ തുടങ്ങി ഒന്നര ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ ആണ് കൈമാറിയത്.

സാക്കിർ കാത്താണ്ടി,പിഎം ഹാഫിസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉപകരണങ്ങൾ തണൽ ഭാരവാഹികളായ പി വി ഹംസ, ഇ കെ യുസുഫ്,  എം ഉസ്മാൻ കുട്ടി, കെ പി മുഹമ്മദ്‌ റിയാസ്, വനിതാ വിഭാഗം ഭാരവാഹികളായ കെ പി ഷമീന, എം ബി ജസ്‌ലീന, കെ പി ഷാഹിന തുടങ്ങിയവർ ഏറ്റുവാങ്ങി.

തണൽ ചെയർമാൻ പിഎം അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു.

ന്യൂ മാഹി എം എം അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി അഫ്സൽ പെരിങ്ങാടി, ബി ഇ എം പി ഹാർട്ട് ബീറ്റ്സ് ജനറൽ സെക്രട്ടറി നൗഫൽ കൊറോത്ത്, ബ്ലഡ്‌ ഡോണോർസ് കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ സമീർ പെരിങ്ങാടി, മുബാറക് വെൽഫെയർ ഗ്രൂപ്പ് പ്രതിനിധികളായ സാക്കിർ കാത്താണ്ടി, പി എം ഹാഫിസ്, ഫൈസൽ മണിയാട്ട് തുടങ്ങിയവർ സംസാരിച്ചു.

പി വി ഹംസ സ്വാഗതവും എം അബൂട്ടി നന്ദിയും പറഞ്ഞു.


(

Post a Comment

Previous Post Next Post