o മണ്ണിടിഞ്ഞ് വേര് പുറത്തായ മരങ്ങൾ ഭീഷണി ഉയർത്തുന്നു
Latest News


 

മണ്ണിടിഞ്ഞ് വേര് പുറത്തായ മരങ്ങൾ ഭീഷണി ഉയർത്തുന്നു

 മണ്ണിടിഞ്ഞ് വേര് പുറത്തായ മരങ്ങൾ ഭീഷണി ഉയർത്തുന്നു.




മാഹി :മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് കുന്നിൽ  നിന്നും 

മണ്ണിടിഞ്ഞ് വേര് പുറത്തായ മരങ്ങൾ ഭീഷണി ഉയർത്തുന്നു.മാഹി - പളളൂർ റോഡിൽ ചാലക്കര എംഎൽഎ റോഡിലേക്കാണ് മണ്ണിടിഞ്ഞ് വീണ മരങ്ങൾ ഏത് നിമിഷവും നിലം പതിക്കാറായ നിലയിൽ ഭീഷണി ഉയർത്തി നിൽക്കുന്നത്. എടന്നൂർ, പോന്തയാട്ട് മണിയൂർവയൽ എന്നീ പ്രദേശങ്ങളിലേക്ക് പോകുന്നവർ ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. റോഡിൽ നിന്നും മൂന്നാൾ പൊക്കത്തിലാണ് വേര് പുറത്തായ മരങ്ങൾ നിൽക്കുന്നത്. ഇനി ചെറിയതോതിൽ പോലും മണ്ണിടിഞ്ഞാൽ മരങ്ങൾ താഴെ കൂടെ പോകുന്ന കാൽനടയാത്രക്കാരുടെയോ വാഹനങ്ങളുടെ മുകളിൽ വീഴാൻ സാധ്യതയുണ്ട്.

        കോളേജ് കുന്നിൽ നിന്നും വൻതോതിൽ മണ്ണിടിഞ്ഞതിനാൽ അനുഭവിക്കുന്ന ദുരിതത്തിനെതിരെ മുൻപ് പ്രദേശവാസികൾ സമരമടക്കം നടത്തിയിരുന്നു.

കുന്നിടിഞ്ഞ് വീഴുന്നത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണ്.കഴിഞ്ഞ തവണ കുന്നിടിഞ്ഞ് വീണ്  എം.എൽ.എ.റോഡിൽ മുൻപ് ഗതാഗത തടസ്സമുണ്ടാവുകയും ചെയ്തിരുന്നു. മഴക്കാലമായാൽ മാഹി - പളളൂർ റോഡിൽ നിന്നും എം.എൽ.എ റോഡിലേക്ക് കയറുന്ന ഭാഗത്തെ  മണ്ണിടിഞ്ഞാൽ റോഡ് ഗതാഗതം മാത്രമല്ല, മണ്ണൊലിച്ച് റെയിൽ ഗതാഗതം വരെ മുടങ്ങാനും സാധ്യതയുണ്ട്. കുന്നിനു മുകളിലെ ആയുർവേദ മെഡിക്കൽ കോളേജ് കെട്ടിടങ്ങൾക്കും സമീപ പ്രദേശത്തെ വീടുകൾ കൂടി മണ്ണിടിച്ചിൽ ഭീഷണിയിലാണ്




Post a Comment

Previous Post Next Post