o കടുത്ത ചൂടിലും മാഹിയിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു. രക്ഷിതാക്കൾ അങ്കലാപ്പിൽ
Latest News


 

കടുത്ത ചൂടിലും മാഹിയിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു. രക്ഷിതാക്കൾ അങ്കലാപ്പിൽ

 കടുത്ത ചൂടിലും മാഹിയിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു.
രക്ഷിതാക്കൾ അങ്കലാപ്പിൽ



മാഹി : വേനൽ കടുത്തിട്ടും ചൂടുകൂടിയിട്ടും മാഹിയിലെ സർക്കാർ വിദ്യാലയങ്ങൾക്ക് ഇതൊന്നും ബാധകമല്ലാത്ത രീതിയിൽ തുറന്നു പ്രവർത്തിക്കുകയാണ്. സിബിഎസ്ഇ പാഠ്യപദ്ധതിയിലേക്ക് മാറിയതിനുശേഷം ആണ് മാഹിയിൽ ഏപ്രിൽ മാസം പ്രവർത്തി ദിനങ്ങളായി മാറിയത്. സ്കൂൾ അധ്യയന വർഷം ഏപ്രിൽ മാസത്തിലാണ് ആരംഭിക്കുന്നത്. എന്നാൽ പല സിബിഎസ്ഇ സ്കൂളുകളും കടുത്ത വേനലിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

        രാവിലെ മുതൽ വൈകുന്നേരം വരെ ഈ ചൂട് സമയത്ത് അധ്യയനം നടത്തുന്ന പല സ്കൂളുകളിലും വേണ്ടത്ര ഫാനോ മറ്റ് സൗകര്യങ്ങളോ ഇല്ല എന്നും രക്ഷിതാക്കൾക്ക് പരാതിയുണ്ട്. 12നും 3 നും ഇടയ്ക്ക് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സമയമായതിനാൽ കുട്ടികളെ കളിസ്ഥലത്തേക്ക് വിടാൻ പറ്റാത്ത അവസ്ഥയാണ് പല സ്കൂളുകളിലും ഉള്ളത്. തുടർച്ചയായി ക്ലാസ് റൂമിൽ തന്നെ അടച്ചുപൂട്ടിയുടെ രീതിയിൽ ഇരിക്കുന്നത് കുട്ടികൾക്കു മാനസികമായ പ്രയാസമുണ്ടാക്കുന്നതായി രക്ഷിതാക്കൾ പറയുന്നുണ്ട്. ഈ പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടുന്ന എന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post