ജുമാ നിസ്കാരത്തിനിടെ പള്ളിയിൽ വെച്ച് തളർന്നു വീണ മുക്കാളി സ്വദേശി മരണപ്പെട്ടത്
കോഴിക്കോട് വടകര അഴിയൂർ സ്വദേശി കോട്ടയത്ത് വെച്ച് മരണപ്പെട്ടു, ഇന്ന് ജുമാ നിസ്കാരത്തിനിടെ പള്ളിയിൽ വെച്ച് തളർച്ച തോന്നുകയും ഉടൻ തന്നെ പള്ളിയിൽ ഉണ്ടായിരുന്നവർ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു,
കോട്ടയത്ത് കച്ചവടം നടത്തി വരികയായിരുന്ന അഴിയൂർ സ്വദേശി നൗഫൽ മുക്കാളി ആണ് മരണപ്പെട്ടത്. മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും സജീവ പ്രവർത്തകനും മുക്കാളി ശാഖ ഭാരവാഹിയും ആയിരുന്നു , മുമ്പ് ബഹറിനിൽ പ്രവാസി ആയിരുന്നു..
മയ്യിത്ത് കോട്ടയം സ്വകാര്യ ആശുപത്രിയിൽ ആണുള്ളത്, നിയമ നടപടികൾ പൂർത്തിയാക്കി കോട്ടയം അറഫാ മസ്ജിദിൽ നിന്നും 8 മണിയോടെ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു..
. ഭാര്യ : ഷംജ ത്ത്
മക്കൾ : ഡിഗ്രി വിദ്യാർത്ഥിനി ആയ ഫാത്തിമത്തുൽ നജ വിദ്യാർത്ഥിയായ മുഹമദ് നാസിഹ്
സഹോദരങ്ങൾ: ഫൈസൽ,അൻസാർ , അഫ്സൽ, ഫൗസ്യയ ദ്രുബൈ )
ഖബറടക്കം ശനി കാലത്ത് 10 മണിക്ക് കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ നടന്നു

Post a Comment