*മാഹി ശിഹാബ് തങ്ങൾ ചാരിറ്റട്രബിൾ ട്രസ്റ്റ്, ഹജ്ജ് യാത്രയയപ്പും പഠന ക്ലാസും നടത്തി
മാഹി.
മാഹി റീജിനലിൽ നിന്നും ഇത്തവണ ഗവൺമെന്റ് കോട്ടയിൽ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്ക് മാഹി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പാറക്കൽ സി.വി. സുലൈമാൻ ഹാജി കോൺഫ്രൻസ് ഹാളില്‍ വെച്ച് ഹജ്ജ് യാത്രയയപ്പും,ഹജ്ജ് പഠന ക്ലാസും നടത്തി.
എം പി അഹമ്മദ് ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ വി.പി അബ്ദുറഹമാൻ ഉദ്ഘാടനം ചെയ്തു.
പി. യൂസുഫ് സ്വാഗത പ്രഭാഷണം നടത്തി
ചടങ്ങിൽ: DNB ഫാമിലി മെഡിസിനിൽ ഒന്നാം റാങ്ക് ലഭിച്ച ഡോ.ഫാത്തിമത്ത് ഹന്നയെ വഖഫ് ബോർഡ് ചെയർമാൻ വി.പി അബദുറഹ്മാൻ മൊമൻ്റോ നൽകി ആദരിച്ചു
ജുനൈദ് സഹദി കൂത്തുപറമ്പ്, ഹജ്ജ് പഠന ക്ലാസ് എടുത്തു.
പി. ടി.കെ റഷീദ്, എ വി ഇസമായിൽ, വഹാബ് പാറാൽ, ഇ.കെ ഹാഷിം മൗലവി, മുഹമ്മദ് ഷമീൽ വി.കെ റഫീക്ക്, ഇസ്മായിൽ ചങ്ങരോത്ത്, എന്നിവർ സംസാരിച്ചു
സിയാദ് പാറാൽ, ഏ വി സലാം, ഷംസീർ പന്തക്കൽ, അബൂട്ടി പളളിയത്ത്, ബഷീർ പൂഴിത്തല, അൻസീർ പളളിയത്ത്
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
അയ്യൂബ് പന്തക്കൽ നന്ദി പറഞ്ഞു.

Post a Comment