വൈദ്യുതിയില്ലാതെ ഒരു ദിവസം: കൊടും ചൂടിൽ ഉരുകിയൊലിച്ച് ഈസ്റ്റ് പള്ളൂർ നിവാസികൾ
പള്ളൂർ: കൊടുംചൂടിൽ വൈദ്യുതിയില്ലാതെ ഈസ്റ്റ് പളളൂർ പ്രദേശത്തെ ഉപഭോക്താക്കൾ. വെള്ളിയാഴ്ച രാത്രി ഏഴിനാണ് വൈദ്യുതി തടസമുണ്ടായത്.
24 മണിക്കൂർ പിന്നിട്ടിട്ടും വൈദ്യുതി വിതരണം പുന:സ്ഥാപിച്ചിട്ടില്ല. എച്ച്.ടി. ലൈനിൽ തെങ്ങ് മുറിഞ്ഞു വീണതാണ് വൈദ്യുതി തടസത്തിന് കാരണമെന്ന് അധികൃതർ പറയുന്നു. ഒരു പകൽ മുഴുവൻ ഉണ്ടായിട്ടും വൈദ്യുതി ജീവനക്കാർക്ക് തകരാർ പരിഹരിച്ച് വൈദ്യുതി വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല. രാത്രിയിൽ ഉറങ്ങാൻ കഴിയാതെ ദുരിതത്തിലായ ഉപഭോക്താക്കൾ വൈദ്യുതി ഓഫീസിലേക്ക് പരാതിപ്പെട്ടെങ്കിലും രാത്രിയിൽ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു മറുപടി. ശനിയാഴ്ച രാത്രി വൈകിയും വൈദ്യുതി വിതരണം പുനസ്ഥാപിച്ചിട്ടില്ല.
വൈദ്യുതി വകുപ്പിലെ ഉന്നതാധികൃതർക്കും ലെഫ്. ഗവർണ്ണർക്കും ഉപഭോക്താക്കൾ പരാതി നൽകി. കൊടുംചൂടിൽ ഉണ്ടാവുന്ന വൈദ്യുതി തടസത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ സംവിധാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.

Post a Comment