o ലോക മലേറിയ ദിനം ആചരിച്ചു
Latest News


 

ലോക മലേറിയ ദിനം ആചരിച്ചു

 

ലോക മലേറിയ ദിനം ആചരിച്ചു* 



മാഹി : മാഹിയിൽ  ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ലോക മലേറിയ ദിനം ആചരിച്ചു. മാഹി മദർ തെരെസാ നഴ്സിങ് കോളേജിൽ വെച്ച്  നടന്ന പരിപാടി മാഹി ആരോഗ്യ വകുപ്പ്

ഡെപ്യൂട്ടി ഡയറക്ടർ

 ഡോ. ഇഷ്ഹാഖ് ഉദ്ഘാടനം ചെയ്തു .

ടെക്നിക്കൽ അസിസ്റ്റന്റ് 

ഭത്മനാഥൻ അധ്യക്ഷത വഹിച്ചു. ഹെൽത് ഇൻസ്‌പെക്ടർ ശിവകുമാർ സ്വാഗതം പറഞ്ഞു 

 ചടങ്ങിൽ മലേറിയ രോഗത്തെ കുറിച്ചുള്ള ക്ലാസ്സ് ഡോ. ഷബ്‌ന നിർവഹിച്ചു. 

മദർ തെരേസ കോളേജിലെ  കുട്ടികൾക്കു വേണ്ടി നടന്ന ചിത്ര രചന മത്സരത്തിൽ എ ആരതി, അൻപു അരസി, അഭർണ എന്നിവർ യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി

 ഡോ. സിന്ധു ആശംസകൾ അറിയിച്ചു. വിദ്യ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post