*ലോക മലേറിയ ദിനം ആചരിച്ചു*
മാഹി : മാഹിയിൽ ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ലോക മലേറിയ ദിനം ആചരിച്ചു. മാഹി മദർ തെരെസാ നഴ്സിങ് കോളേജിൽ വെച്ച് നടന്ന പരിപാടി മാഹി ആരോഗ്യ വകുപ്പ്
ഡെപ്യൂട്ടി ഡയറക്ടർ
ഡോ. ഇഷ്ഹാഖ് ഉദ്ഘാടനം ചെയ്തു .
ടെക്നിക്കൽ അസിസ്റ്റന്റ്
ഭത്മനാഥൻ അധ്യക്ഷത വഹിച്ചു. ഹെൽത് ഇൻസ്‌പെക്ടർ ശിവകുമാർ സ്വാഗതം പറഞ്ഞു
ചടങ്ങിൽ മലേറിയ രോഗത്തെ കുറിച്ചുള്ള ക്ലാസ്സ് ഡോ. ഷബ്‌ന നിർവഹിച്ചു.
മദർ തെരേസ കുട്ടികൾക്കു വേണ്ടി നടന്ന ചിത്ര രചന മത്സരത്തിൽ എ ആരതി, അൻപു അരസി, അഭർണ എന്നിവർ യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി
ഡോ. സിന്ധു ആശംസകൾ അറിയിച്ചു. വിദ്യ നന്ദിയും പറഞ്ഞു

Post a Comment