o ദേശീയ പാത വികസനം ചോമ്പാൽ ഭാഗത്തെ പ്രശ്നങ്ങൾ പരിഹരിക്കും
Latest News


 

ദേശീയ പാത വികസനം ചോമ്പാൽ ഭാഗത്തെ പ്രശ്നങ്ങൾ പരിഹരിക്കും

 ദേശീയ പാത വികസനം  ചോമ്പാൽ ഭാഗത്തെ പ്രശ്നങ്ങൾ പരിഹരിക്കും



:അഴിയൂർ:  മുക്കാളി മുതൽ അഴിയൂർ വരെ ദേശീയ പാതയിൽ സർവ്വീസ് റോഡ് തുറക്കന്നത് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ആർ ഡി ഒ കെ അജീഷ് വിളിച്ച് ചേർത്ത ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. മുക്കാളി പടിഞ്ഞാറ് ഭാഗത്തെ സർവ്വീസ് റോഡ് മുന്ന് ദിവസത്തിനുള്ളിൽ ഗതാഗതതിനായി തുറന്ന് കൊടുക്കണം.' കിഴക്ക് ഭാഗത്തെത് കൾ വർട്ട് നിർമാണത്തിന്റെ ഭാഗമായി അടച്ചതെന്നും സമയബന്ധിതമായി ഇതും തുറക്കുമെന്നും  കരാർ കമ്പനി. പ്രതിനിധികൾ അറിയിച്ചു. ട്രാഫിക്ക് മാറ്റം ജനപ്രതിനിധികളെ അറിയിക്കും. സർവ്വിസ് റോഡ് അടച്ചതോടെ പുതിയ ആറ് വരി പാതയിലൂടെ   വാഹനങ്ങൾ പോവുന്നതും , കാൽ നടയും അപകടം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അനധികൃത വഴികൾ അടയ്ക്കും. സൈൻ ബോർഡുകൾ സ്ഥാപിക്കും. ഫുട്പാത്തിലെ തകർന്ന സ്ലാബ്ബുകൾ, തടസ്സങ്ങൾ  എന്നിവ നീക്കും. കരാർ കമ്പി നിയുടെ  നിർമാണ പ്രവൃർത്തി നിലവാരം കുറഞ്ഞതായി യോഗത്തിൽ ആക്ഷേപം ഉയർന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല അധ്യക്ഷത വഹിച്ചു. ചോമ്പാൽ സ്റ്റേഷൻ ഓഫീസർ എസ് ആർ സേതുനാഥ്, എം വി ഐ ആർ സനൽ, അദാനി പോജക്റ്റ് ഇൻ ചാർജ് ജഗനാഥ് ചന്ദ്ര, ആക്ഷൻ കമ്മിറ്റി പ്രതിനിധികളായ കെ പി ജയകുമാർ , പി പി ശ്രീധരൻ, പി ബാബുരാജ്,പി കെ ഗംഗാധരൻ ,യു എ റഹീം, പ്രദീപ്  ചോമ്പാല, കെ എ സുരേന്ദ്രൻ ,  ഹാരിസ് മുക്കാളി, പ്രമോദ് മാട്ടാണ്ടി, വി എൻ ശ്രീകല, സജീവൻ വാണിയംകുളം,എം പ്രഭുദാസ് , പുരുഷു രാമത്ത് , ടി സി തിലകൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post