o പൊതുയോഗവും പ്രതിഷേധ പ്രകടനവും
Latest News


 

പൊതുയോഗവും പ്രതിഷേധ പ്രകടനവും

 *പൊതുയോഗവും പ്രതിഷേധ പ്രകടനവും*






 കോൺഗ്രസും ഇടത് പ്രതിപക്ഷ പാർട്ടികളും ചേർന്ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന വനിത  സംവരണ ബില്ലിനെതിരെ സ്വീകരിച്ചിരിക്കുന്ന  പ്രതികൂല നിലപാടിനെതിരെ ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ,

പ്രതിഷേധ പ്രകടനവും     

 പൊതുയോഗവും സംഘടിപ്പിച്ചു.


ചൊവ്വാഴ്ച്ച വൈകുന്നേരംചെമ്പ്ര റോഡിൽ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം ഇരട്ടപ്പിലാക്കൂൽ ടൗണിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുയോഗം   മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ

ബി ജെ പി സംസ്ഥാന സെൽ കോർഡിനേറ്റർ അഡ്വക്കേറ്റ് വി കെ സജീവൻ ഉദ്ഘാടനം ചെയ്തു.

മുഖ്യഭാഷണം നടത്തി

പോണ്ടിച്ചേരി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം  ദിനേശൻ അംഗവളപ്പിൽ,മഹിളാമോർച്ച പ്രസിഡന്റ് രജിത കെ പി, മഹിളാമോർച്ച സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ അർച്ചന അശോക് എന്നിവർ സംസാരിച്ചു.

ബിജെപി മാഹി മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ സ്വാഗതവും,

മാഹി മണ്ഡലം യുവമോർച്ച  വൈസ് പ്രസിഡന്റ്

 അശ്വതി വി കെ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post