ടി എസ് ഇബ്രാഹിംകുട്ടി മുസലിയർ അനുസ്മരണവും, ഹജ്ജ് യാത്രയയപ്പും
മാഹി റീജിയണൽ മസ്ജിദ് & മദ്രസ്സ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി എസ് ഇബ്രാഹിംകുട്ടി മുസലിയർ അനുസ്മരണവും, ഹജ്ജ് യാത്രയയപ്പും സംഘടിപ്പിച്ചു. ചടങ്ങിൽ ടി കെ വസീം സ്വാഗതവും, കെ ഇ മമ്മു ഉത്ഘാടനവും നിർവഹിച്ചു. ശറഫുദ്ധീൻ അഷറഫി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് അലി ദാരിമി, അബ്ദുൽ കാദർ ചാലക്കര, നാസർ ഫൈസി, അബ്ദുൽ കാദർ അസ്ഹരി, സുബൈർ പള്ളൂർ, മമ്മു ഹാജി മാങ്ങാട്, അബ്ദുൽ മന്നാൻ ഹാജി, എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് DNB ഫാമിലി മെഡിസിനിൽ ഒന്നാം റാങ്ക് ലഭിച്ച Dr. ഫാത്തിമത്തു ഹന്നാ യെ മൊമെന്റോ നൽകി ആദരിച്ചു. ടി എസ് ഇബ്രാഹിം കുട്ടി മുസലിയാർ എഴുതിയ ഹജ്ജ് ഗൈഡ് നാസർ ഫൈസി ഹാജിമാർക്ക് നൽകി. റൂബിസ് ചാലക്കര,ഷംസുദീൻ മഞ്ചക്കൽ, ഹുസൈൻ മാസ്റ്റർ, റാഷിദ് മാഹി, എ വി സിദീഖ് ഹാജി, സിദീഖ് ഷാലിമാർ, സുബൈർ ഹാജി വി പി, ലത്തീഫ് ഗ്രാമത്തി, അസീസ് പള്ളൂർ, ജലാലുദീൻ പള്ളൂർ,സാലിം ടി എസ്, സിദ്ധീഖ് കെ പി, മുഹമ്മദ് റംസാൻ, അൻസാർ എ വി,എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. എ വി യുസുഫ് നന്ദി പറഞ്ഞു.

Post a Comment