o മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തണം: ഗുരുധർമ്മ പ്രചരണ സഭ
Latest News


 

മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തണം: ഗുരുധർമ്മ പ്രചരണ സഭ

 മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തണം: ഗുരുധർമ്മ പ്രചരണ സഭ



മാഹി: അഞ്ചരക്കണ്ടി   മെഡിക്കൽ കോളേജ്  ബി ഡി എസ് വിദ്യാർത്ഥി നിധിന്റെ ജീവൻ കെടുത്തിയ ജാതിവിവേചനത്തെ ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാക്കമ്മറ്റി ശക്തമായി അപലപിച്ചു. നിതിൻ രാജിൻ്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ മുഴുവൻ പേരെയും ഉടൻ നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

     മാഹി എസ്.എൻ.ഡി.പി ഹാളിൽ നടന്ന യോഗത്തിൽ സഭയുടെ കേന്ദ്രസമിതിയംഗം സജിത്ത് നാരായണൻ അധ്യക്ഷത വഹിച്ചു.കേന്ദ്ര ഉപാധ്യക്ഷ പി.കെ.ഗൗരി ടീച്ചർ, ജില്ലാ പ്രസിഡൻ്റ് സി.കെ.സുനിൽകുമാർ, ജില്ലാ സെക്രട്ടരി വി.പി.ദാസൻ, പി.ജെ.ബിജു, കല്ലാട്ട് പ്രേമൻ, പി.സി.ദിവാനന്ദൻ, ശാന്താ സുരേന്ദ്രൻ, അലങ്കാർ രാജേഷ്, രാജേഷ് വി ശിവദാസ്  സംസാരിച്ചു.




Post a Comment

Previous Post Next Post