*സി പി എം പ്രവർത്തകരെ കോടതി വെറുതെ വിട്ടു.*
ചൊക്ലി: 2019 ലെ ലോക് സഭ ഇലക്ഷനിൽ നോർ ത്ത് മേനപ്രം എൽ പി സ്‌കൂൾ ബൂത്തിൽ സ്ഥാനാർത്ഥിയും വട്ടിയൂർകാവ് എം എൽ എ യുമായിരുന്ന കെ മുരളീധരനെ തടഞ്ഞുവെച്ചുവെന്ന യു ഡി എഫ് നൽകിയ പരാതിയിൽ ചൊക്ലി പൊലീസ് ചാർജ്ജ് ചെയ്ത കേസ് ചൊക്ലി ഗ്രാമ ന്യായാലയം കോടതി നിരുപാധികം വിട്ടയച്ചു. സി പിഎംനോർ ത്ത് മേനപ്രം ബ്രാഞ്ച് സെക്രട്ടറി ടി ദിനരാജ് പാർട്ടി അംഗങ്ങളായ ടി കെ വിനോദൻ എം പി നാസർ, എം പി ബാലൻ എന്നിവർക്കെതിരെ യായിരുന്നു യുഡി എഫ് പരാതിയിൽ ചൊക്ലി പൊലീസ് കേസ് ചുമത്തിയത്.
കേസിൽ പ്രതിഭാഗ ത്തിനു വേണ്ടി വിവിധ ഘട്ടങ്ങളിൽ അഡ്വ:കെ.വിശ്വൻ പ്രണവ്യ പ്രകാശൻ പമൽ ഹാശ്മി എന്നിവർ ഹാജരായി

Post a Comment