o വി എൻ.പി ജി.എച്ച് എസ് എസ് പള്ളൂർ വാർഷികാഘോഷം വർവ് - 2026
Latest News


 

വി എൻ.പി ജി.എച്ച് എസ് എസ് പള്ളൂർ വാർഷികാഘോഷം വർവ് - 2026

 വി എൻ.പി ജി.എച്ച് എസ് എസ് പള്ളൂർ വാർഷികാഘോഷം വർവ് - 2026



പള്ളൂർ വി.എൻ പുരുഷോത്തമൻ ഗവ. ഹയർസെക്കണ്ടറിസ്കൂൾ വൈവിധ്യമാർന്ന കലാസാംസ്കാരികപരിപാടികളോടെ ആഘോഷിച്ചു. ചടങ്ങ് വൈസ് പ്രിൻസിപ്പൽ  കെ.പ്രേമാനന്ദൻ്റെ അധ്യക്ഷതയിൽ റീജ്യണൽ അഡ്‌മിനിസ്ട്രേറ്റർ  അങ്കിത് കുമാർ IAS ഉദ്ഘാടനം ചെയ്തു. മാഹി പോലീസ് എസ്. പി  ഡോ. വിനയ് കുമാർ ഗാഡ്‌ഗെ IPS മുഖ്യഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി എം.വി ഷൈജ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ SSLC 100% റിസൽട്ട് നേടിയ പത്താംക്ലാസ്സ്‌വിദ്യാർത്ഥികളെയും അധ്യാപകരെയും സമ്മാനം നൽകി അനുമോദിച്ചു. ഇന്ത്യാഗവൺമെൻ്റിൻ്റെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത്  - വാർഷിക മാഗസിൻ പ്രകാശനം, വൈസ് പ്രിൻസിപ്പൽ   പ്രേമാനന്ദൻ സർ നിർവ്വഹിച്ചു. RA അങ്കിത് കുമാർ IAS ഏറ്റുവാങ്ങി. സ്‌കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വാർഷികാഘോഷച്ചടങ്ങിൽ സീനിയർ ലക്ച്ചറർ ബീന എം കെ സ്വാഗതഭാഷണം നടത്തി. കെ.കെ സ്നേഹപ്രഭ,SMC ചെയർമാൻ   അനിൽ സി.പി. വൈസ് ചെയർമാൻ തഫ്‌സീറ .സി എന്നിവർ ആശംസകളർപ്പിച്ചു.. വിരമിക്കുന്ന വൈസ് പ്രിൻസിപ്പൽ   പ്രേമാനന്ദൻ കെ, ഇംഗ്ലീഷ് ലക്ച്ചറർ ബീന. എം. കെ,മലയാളം ലക്ച്ചറർ കെ.കെ. സ്നേഹപ്രഭ എന്നിവർക്ക്  അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഉചിതമായ യാത്രയയപ്പ് നൽകി. ഹെഡ്മിസ് ട്രസ് ചാർജ് വഹിക്കുന്ന സ്വപ്ന കെ.എം നന്ദി പറഞ്ഞു തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് നാരങ്ങാവെള്ളം, മിനറൽ വാട്ടർ,തണൽ പന്തൽ, ആംബുലൻസ് അടക്കമുള്ള ആരോഗ്യ വകുപ്പിൻ്റെ സഹായം പോലീസ് വകുപ്പിൻ്റെ സുരക്ഷാ മുൻകരുതൽ , എന്നിങ്ങനെ എല്ലാ മുൻ കരുതലുകളോടെയുമാണ് വാർഷികാഘോഷം നടത്തിയത്.

Post a Comment

Previous Post Next Post