ബി ജെ പി കുടുംബ സംഗമം നാളെ
മാഹി: ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരട്ടപ്പിലാക്കുൽ മേഖല കുടുംബ സംഗമം നടത്തുന്നു. 2026 മാർച്ച് 8-ാം തീയതി രാവിലെ 10 മണിക്ക് നവധാര റോഡിന് സമീപമുള്ള കൃഷ്ണാ നിവാസ് (റിട്ട. എസ്.ഐ. രവീന്ദ്രൻ പി യുടെ വസതി) യിലാണ് പരിപാടി നടക്കുക.
സിനിമാതാരവും യൂട്യൂബ് താരവും ജില്ലാതല കലാതിലകവുമായ ആവണീ രാകേഷ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബിജെപി നാഷണൽ കൗൺസിൽ മെമ്പർ സി. രഘുനാഥ് മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയിൽ പോണ്ടിച്ചേരി സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ദിനേശൻ അംഗവളപ്പിൽ,മഗിനേഷ് മഠത്തിൽ മാഹി പ്രഭാരി ദുരൈ ഗണേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
രാവിലെ 10 മണിക്ക് പാചക മത്സരം സംഘടിപ്പിക്കും. തുടർന്ന് വിവിധ കലാ-കായിക പരിപാടികളും നടക്കും. കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും ചടങ്ങിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment