o ടാങ്കർ ലോറി ഡ്രൈവർക്ക് ലോറി ഓടിക്കുന്നതിനിടെ ഹൃദയാഘാതം -നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ചു. ഡ്രൈവർ മരിച്ചു
Latest News


 

ടാങ്കർ ലോറി ഡ്രൈവർക്ക് ലോറി ഓടിക്കുന്നതിനിടെ ഹൃദയാഘാതം -നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ചു. ഡ്രൈവർ മരിച്ചു

 ടാങ്കർ ലോറി ഡ്രൈവർക്ക് ലോറി ഓടിക്കുന്നതിനിടെ ഹൃദയാഘാതം -നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ചു.
ഡ്രൈവർ മരിച്ചു



മാഹി: ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം അനുഭവപ്പെട്ട അപകടത്തിൽ ഡ്രൈവർ മരിച്ചു.ഈസ്റ്റ് പള്ളുരിലെ കണ്ണോത്ത് ഹൗസിൽ ചന്ദ്രൻ (72) ആണ് മരണപ്പെട്ടത്.

    ശനിയാഴ്ച്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം.ചന്ദ്രൻ പള്ളുർ മുരളി ട്രേഡിംങ്ങ് കമ്പനി പെട്രോൾ പമ്പിലെ ടാങ്കർ ലോറി ഡ്രൈവറാണ്. ലോറി സ്ഥിരമായി പള്ളൂർ പമ്പിൽ ലോഡ് ഇറക്കിയ ശേഷം മേക്കുന്ന് മത്തിപ്പറമ്പിലെ മറ്റൊരു പമ്പിലാണ് ലോറി പാർക്ക് ചെയ്യുക. ശനിയാഴ്ച്ച സാധാരണ പോലെ ഫാറൂക് ഇന്ത്യൻ ഓയിൽ ഡിപ്പോവിൽ നിന്ന് ഇന്ധനവുമായെത്തി ലോഡ് ഇറക്കിയ ശേഷം മേക്കുന്നിലെ പമ്പിലേക്ക് പോകുകയായിരുന്നു.ചൊക്ലി രാമവിലാസം സ്കൂൾ റോഡിലെ ഇറക്കത്തിൽ ഡ്രൈവർക്ക് അസ്വസ്ഥം അനുഭവപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട. ലോറി പാതയോരത്തെ മതിലിലിടിച്ച് നിൽക്കുകയായിരുന്നു. സീറ്റിൽ കുഴഞ്ഞ നിലയിൽ കാണപ്പെട്ട ചന്ദ്രനെ നാട്ടുകാർ ചൊക്ലി മെഡിക്കൽ സെൻ്ററിൽ കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. ദീർഘകാലമായി ചന്ദ്രൻ ടാങ്കർ ലോറിയിലെ ജീവനക്കാരനാണ്.

     ഭാര്യ: മാലതി എന്ന ഉഷ.മകൾ: ഷാർമ്മിള ( ഓസ്ട്രേലിയ) മരുമകൻ: വിജു നാഥ് (ഓസ്ട്രേലിയ) സഹോദരങ്ങൾ: സരള, വിജയൻ (ഗ്യാസ് ഹൗസ് ഡ്രൈവർ)

Post a Comment

Previous Post Next Post