മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശ കസേര വിതരണം ചെയ്തു
ന്യൂ മാഹി. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശ കസേര വിതരണം ചെയ്തു. 6000 രൂപ വിലവരുന്ന മേശ കസേരയും 12 മത്സ്യത്തൊഴിലാളികളുടെ മക്കൾക്കാണ് വിതരണം ചെയ്തത്. മറ്റു വിവിധ പ്രോജക്ടുകളിൽ ആയി 15 ലക്ഷത്തോളം രൂപയാണ് മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി 2025 -26 വാർഷിക പദ്ധതിയിൽ മാറ്റിവെച്ചിട്ടുള്ളത്. മേശ കസേര വിതരണ ഉദ്ഘാടനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അർജുൻ പവിത്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി സൈത്തു എം കെ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എ ശർമിരാജ്, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ റിജുൽ രാജ്, അക്വാ കൾച്ചർ പ്രൊമോട്ടർ ശ്രീമതി അശ്വതി കെ പി എന്നിവർ സംസാരിച്ചു.

Post a Comment