o മുക്കാളി ടൗൺ റോഡ് പ്രവൃത്തി മാർച്ച് അവസാനത്തോടെ പൂർത്തീകരിക്കും
Latest News


 

മുക്കാളി ടൗൺ റോഡ് പ്രവൃത്തി മാർച്ച് അവസാനത്തോടെ പൂർത്തീകരിക്കും

 *മുക്കാളി ടൗൺ റോഡ് പ്രവൃത്തി മാർച്ച് അവസാനത്തോടെ പൂർത്തീകരിക്കും*



മുക്കാളി : കലുങ്ക് പ്രവൃത്തിക്കും, റോഡ് ടാറിംഗിനുമായി അടച്ചിരിക്കുന്ന  മുക്കാളി ടൗൺ റോഡ് (പഴയ ഹൈവേ റോഡ് ) പ്രവൃത്തി പൂർത്തീകരിച്ച് മാർച്ച് മാസാവസാനത്തോടെ യാത്രയ്ക്കായി തുറന്നു കൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു


ജനുവരി 27 നാണ് കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് അടച്ചത്.


പഴയ കലുങ്ക് പൊളിച്ചു  പുതിയത് പണിയുകയും, റോഡ് ഉയർത്തുകയും ചെയ്തു.

600 മീറ്ററോളം നീളത്തിൽ റോഡ് ടാറിംഗടക്കം

90 ലക്ഷം രൂപയ്ക്ക് കോഴിക്കോട് എൻ സി അസോസ്സിയേഷനാണ് പ്രവൃത്തി കരാർ ഏറ്റെടുത്തത്


വർഷങ്ങളായി മഴക്കാലത്ത് വെള്ളക്കെട്ട് കാരണം യാത്ര ബുദ്ധിമുട്ട് നേരിടുന്ന പ്രദേശമാണിത് നാട്ടുകാരുടെയും, വ്യാപാരികളുടെയും, യാത്രക്കാരുടെയും ഏറെ നാളത്തെ ആവശ്യമാണ് റോഡ് റീ ടാറിംഗ് നടത്തുക എന്നത്


ഇതോടെ വെള്ളക്കെട്ടിനും പരിഹാരമാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ

എന്നാൽ പ്രതീക്ഷിച്ച പോലെ കനാലിലൂടെ വെള്ളം ഒഴുകിപ്പോയില്ലെങ്കിൽ റോഡുയർത്തിയത് കാരണം താഴ്ന്ന ഭാഗങ്ങളിലെ കടകളിൽ വെള്ളം കയറുമോ എന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്

Post a Comment

Previous Post Next Post