മാഹിയിൽ എൻ.ഡി.എ സ്ഥാനാർഥി അംഗവളപ്പിൽ ദിനേശൻ
മാഹി: മാഹി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി. സംസ്ഥാന സമിതി അംഗം അങ്കവളവിൽ ദിനേശനെ ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പ്രഖ്യാപിച്ചു. മാഹി ഉൾപ്പെടെ ഒമ്പത് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ആകെയുള്ള 30 സീറ്റുകളിൽ 16 സീറ്റുകൾ എൻ.ആർ. കോൺഗ്രസിനും മാഹി ഉൾപ്പെടെ 10 സീറ്റുകൾ ബി.ജെ.പിക്കും രണ്ട് സീറ്റുകൾ വീതം എ.ഐ.എ.ഡി.എം.കെക്കും ലക്ഷ്യ ഡമോക്രാറ്റിക് പാർട്ടിക്കുമാണ് ലഭിച്ചത്.
അങ്കവളപ്പിൽ ദിനേശൻ ഈസ്റ്റ് പള്ളൂർ സ്വദേശിയാണ്.
പള്ളൂർ ഗവ. ഹൈസ്കൂളിലും മാഹി മഹാത്മാഗാന്ധി കോളജിലും വിദ്യാഭ്യാസം. മഹാത്മാഗാന്ധി കോളേജിൽ എ.ബി.വി.പിയിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം. 24 വർഷത്തെ പ്രവാസജീവിതം, 2019 ൽ മാഹിയിൽ തിരിച്ചെത്തിയതിന് ശേഷം ബി.ജെ.പി. മാഹി മണ്ഡലം പ്രവർത്തക സമിതി അംഗം, പിന്നീട് ജനറൽ സെക്രട്ടറി, മണ്ഡലം കൺവീനർ എന്നീ ചുമതലകൾ വഹിച്ചു. തുടർന്ന് മൂന്ന് വർഷം മാഹി മണ്ഡലം പ്രസിഡൻ്റായിരുന്നു. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗമാണ്.
റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ബാലന്റെയും രാധയുടെയും മകനാണ്. ഭാര്യ: സി. ജീമ.
മക്കൾ: ദിയ ദിനേഷ്, ദിതി ദിനേശ്, ദേവദേവ്.

Post a Comment