o ചത്ത തെരുവ് നായയെ സംസ്കരിച്ചില്ലെന്ന് പരാതി
Latest News


 

ചത്ത തെരുവ് നായയെ സംസ്കരിച്ചില്ലെന്ന് പരാതി

 ചത്ത തെരുവ് നായയെ സംസ്കരിച്ചില്ലെന്ന് പരാതി



ന്യൂമാഹി: മാഹി പാലത്തിന് സമീപം ന്യൂ മാഹി ടൌണിൽ റോഡരികിൽ തെരുവ് നായ ചത്ത് കിടന്നിട്ട് കുഴിച്ചിട്ടിട്ടില്ലെന്ന് പരാതി. തിങ്കളാഴ്ച രാവിലെ മുതൽ നായ ചത്തു കിടക്കുകയാണ്. പക്ഷികൾ കൊത്തിവലിച്ചിട്ട് ആന്തരികാവയവങ്ങൾ പുറത്തായ നിലയിലാണ്.

പലരും പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.

Post a Comment

Previous Post Next Post