o വിജ്ഞാനസദസ്സും അനുമോദന സദസ്സും നടത്തി
Latest News


 

വിജ്ഞാനസദസ്സും അനുമോദന സദസ്സും നടത്തി

 വിജ്ഞാനസദസ്സും അനുമോദന സദസ്സും നടത്തി



ഏടന്നൂർ ടാഗോർ ലൈബ്രറി & റീഡിംങ്ങ് റൂം  ൻ്റെ ആഭിമുഖ്യത്തിൽ വിജ്ഞാനസദസ്സും അനുമോദന സദസ്സും നടത്തി. അനുമോദന സദസ്സ് ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു.ബാലസാഹിത്യകാരൻ ശ്രീ. പി.അജിത് മാസ്റ്റർ വിജ്ഞാന സദസ്സും ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി. പ്രീജ .കെ സമ്മാനദാനം നിർവ്വഹിച്ചു. വായനശാല പ്രസിഡൻ്റ് ശ്രീ. എസ്. കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ പ്രകാശൻ, എം. പ്രശാന്തൻ, നൗഷാദ് .കെ, കെ ജയപ്രകാശൻ, പി.പി. രഞ്ചിത്ത്, പി.പി അജയകുമാർ എന്നിവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിൽ നിന്ന് കൊമേഴ്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കുമാരി സ്വാതി മോഹനൻ,പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കിയ കുമാരി.ദിയ കിഷോർ ( ബോട്ടണി ), ശ്രീമതി. ശ്രീധിന എ കെ (സുവോളജി) എന്നിവരും റിപ്പബ്ലിക്ക് ദിന ക്വിസ് മത്സര വിജയികളും അനുമോദനം ഏറ്റു വാങ്ങി.

Post a Comment

Previous Post Next Post