പയ്യാവൂർ ഊട്ടുത്സവം - നെയ്യമൃത് സംഘം മoത്തിൽ പ്രവേശിച്ചു.
കോപ്പാലം: പയ്യാവൂർ ഊട്ടുത്സവത്തിനായി കോപ്പാലം പുത്തൻ മഠം ശിവക്ഷേത്രത്തിലെ നെയ്യമ്യത് വ്രതക്കാർ മഠത്തിൽ പ്രവേശിച്ചു. കുംഭ മാസ സംക്രമ ദിനമായ വ്യാഴാഴ്‌ച്ച രാവിലെയാണ് മഠം കാരണവർ രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം വ്രതം നോറ്റ് മഠത്തിൽ പ്രവേശിച്ചത്.
22 നാണ് പയ്യാവൂർ ശിവ ക്ഷേത്രത്തിലെത്തി നെയ്യ് സമർപ്പിക്കേണ്ടത്. 21 ന് രാവിലെ സംഘം നെയ്യ് നിറച്ച് നെയ്യ് കിണ്ടികളുമായി രാത്രി ഓങ്കാര മന്ത്രം മുഴക്കി പയ്യാവൂരിലേക്ക് യാത്ര തിരിക്കും.. 22 ന് നെയ്യ് സമർപ്പിക്കും 23 നാണ് നെയ്യാട്ടം.തുടർന്ന് നടക്കുന്ന അടിയിലൂണിന് ശേഷം സംഘം മടങ്ങും

Post a Comment