*മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - മൂന്നാമത് ക്വാർട്ടർ ഫൈനലിൽ യുനൈറ്റഡ് FC നെല്ലിക്കുത്തിന് ജയം*
മാഹി സ്പോർട്സ്, ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പതിനൊന്നാമത് മത്സരമായ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യുനൈറ്റഡ് FC നെല്ലിക്കുത്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലിൻഷ മണ്ണാർക്കാടിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ കടന്നു.
ക്വാർട്ടർ ഫൈനൽ മത്സരത്തിനു മുമ്പ് നടന്ന റോയൽ ടൈഗേർസ് കണ്ണൂരും മാഹി ഇൻഡോർ FC യും തമ്മിൽ നടന്ന പ്രദർശന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കണ്ണൂർ റോയൽ ടൈഗേർസ് വിജയിച്ചു
മയ്യഴി മുനിസിപ്പാൽ കമ്മീഷണർ ശ്രീജിത്ത്.കെ.പി, മാഹി പോലീസ് ഇൻസ്പെക്ടർ പി.എ.അനിൽ കുമാർ, RA ആപ്പീസ്സ് സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി, മാഹി പൊതുമരാമത്ത് ഇഞ്ചിനീയർ സന്ദേശ് എന്നിവർ വിശിഷ്ടാതിഥികളായി
ഇന്ന് അഖിലേന്ത്യാ പണിമുടക്ക് കാരണം കളിക്കളത്തിന്ന് അവധിയാണ്.
നാളെ (13-O2 - 26) ന് പന്ത്രണ്ടാമത് മത്സരമായ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഷൂട്ടേർസ് പടന്ന, ടീം ചൂടിക്കൊട്ട സ്പോൺസർ ചെയ്യുന്ന അൽമദീന ചെർപ്പുളശ്ശേരിയെ നേരിടും.

Post a Comment