*തെരുവ് നായ ആക്രമണം SDPI ന്യൂ മാഹി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി*
ന്യൂമാഹി : പുന്നോൽ ഉസ്സൻമൊട്ട പ്രദേശത്ത് ഇന്നലെ നിരവധി പേർക്ക് തെരുവ് നായകളുടെ ആക്രമണം നേരിട്ടത്തിൽ പ്രതിഷേധിച്ച് SDPI ന്യൂമാഹി പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
SDPI നിരവദി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയും പ്രതിഷേധം അറിയിച്ചിട്ടും വേണ്ട രീതിയിൽ നടപടി കൈകൊള്ളാത്തതാണ് ഇന്നലെ നടന്ന സംഭവത്തിന് കാരണം.
തെരുവ് നായ വിഷയത്തിൽ ശ്വാശ്വതമായ പരിഹാരം കാണണമെന്നും ഇരയായവർക്ക് മതിയായ ചികിത്സയും നഷ്ടപരിഹാരവും നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
SDPI ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് ജബീർ എം കെ യുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ് ഷാബിൽ പുന്നോൽ ഉദ്‌ഘാടനം ചെയ്തു
പ്രതിഷേധ മാർച്ചിന് ഫാറൂഖ് കെ കെ, മനാഫ്, നൂറുദ്ധീൻ, ശരീഫ്, അജ്നാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment