o മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - എട്ടാമത് മത്സരത്തിൽ FC നെല്ലിക്കുത്തിനു ജയം
Latest News


 

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - എട്ടാമത് മത്സരത്തിൽ FC നെല്ലിക്കുത്തിനു ജയം

 *മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - എട്ടാമത് മത്സരത്തിൽ FC നെല്ലിക്കുത്തിനു ജയം* 



മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള  നാൽപ്പത്തിരണ്ടാമത് ഫ്ളഡ് ലൈറ്റ്  അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ എട്ടാമത് മത്സരത്തിൽ  FC നെല്ലിക്കുത്ത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മാഹി മൈതാനം ബ്രദേർസിനെ പരാജയപ്പെടുത്തി.


 വിജയികൾക്കു വേണ്ടി  രാഹുൽ രണ്ടും, മുജു  ഒരു ഗോളും നേടി. മൈതാനം ബ്രദേർസിനു  വേണ്ടി ജിബിനും, അച്ചുവും  ഒരോ ഗോൾ വീതവും നേടി. 

ഒന്നാം റൗണ്ട് മത്സരങ്ങൾ ഇതോടെ അവസാനിച്ചു. ഇന്ന് ആദ്യ ക്വാർട്ടർ ഫൈനൽ.


 മാഹി ലോർഡ്സ് ക്രിക്കറ്റ് ടീമിൻ്റെ സ്ഥാപക അംഗം ഡോ.ജി.ആർ.രാജേഷ്, സ്വീഡൻ മാസ്റ്റേർസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച തലശ്ശേരി സ്വദേശി ഹസീന ആലയമ്പത്തും മുൻ മാഹി സ്പോർട്സ് ക്ലബ്ബ് ടീം ക്യാപ്റ്റൺ സുരേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു


ഇന്ന് (09-02-26) ഒൻപതാമത് മത്സരമായ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ AFC വയനാട്, മയ്യഴി തയ്യിൽ വാരിയേർസ് സ്പോൺസർ ചെയ്യുന്ന ഉഷ FC തൃശൂരിനെ നേരിടും. 


ക്വാർട്ടർ ഫൈനലിലെ ഗാലറി ടിക്കറ്റ് നിരക്ക് 80 രൂപയായിരിക്കും.

Post a Comment

Previous Post Next Post