നൈപുണ്യ വികസന സംരംഭകത്വ പരിശീലനം
മാഹി :മഹാത്മാ ഗാന്ധി .,ഗവ. ആർട്‌സ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ബോട്ടണി ഡിപ്പാർട്ടുമെന്റ് നടത്തുന്ന ഒരാഴ്ച നീണ്ടു നില്ക്കുന്ന "നൈപുണ്യ വികസന സംരംഭകത്വ പരിശീലനം" ന്റെ മൂന്നാം ദിവസം കേന്ദ്ര-സംസ്ഥാന സർക്കാരുടെ വിവിധ സംരഭക പദ്ധതികളെ കുറിച്ചും, ബയോ ഇൻഫർമാറ്റിക്സസ് പരിശീലനവും കോട്ടയം കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ്റ് വ്യവസായ വികസന ഓഫീസർ ലോറൻസ് മാത്യു ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ മഹാറാണി ലക്ഷ്മി അമ്മാൻ കോളേജ് പ്രൊഫസർമാരായ ഡോ. സുശീൽ കുമാർ മിത്ത, ഡോ. ഉഷ എന്നിവരും, ബോട്ടണി വിഭാഗം പ്രൊഫസർമാരായ ഷിജിത്ത് പി.പി, ഡോ. കെ. ശശികല, ഡോ. രാജേഷ് കുമാർ സംസാരിച്ചു..

Post a Comment