o മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - ആദ്യ ക്വാർട്ടർ ഫൈനലിൽ AFC വയനാടിനു ജയം
Latest News


 

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - ആദ്യ ക്വാർട്ടർ ഫൈനലിൽ AFC വയനാടിനു ജയം

 *മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - ആദ്യ ക്വാർട്ടർ ഫൈനലിൽ AFC വയനാടിനു  ജയം* 



മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള  നാൽപ്പത്തിരണ്ടാമത് ഫ്ളഡ് ലൈറ്റ്  അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ ഒൻപതാമത് മത്സരമായ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ   AFC വയനാട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തയ്യിൽ വാരിയേർസ് മാഹി സ്പോൺസർ ചെയ്യുന്ന ഉഷ FC യെ പരാജയപ്പെടുത്തി സെമീഫൈനലിൽ കടന്നു.


 വിജയികൾക്കു വേണ്ടി  കുടു, ആൽഫ്രഡ് ഓരോ ഗോളുകൾ നേടി.  ഉഷ FC ക്  വേണ്ടി അക്ഷയ് ഒരു ഗോളും നേടി. 


   മയ്യഴി എം എൽ എ .രമേഷ് പറമ്പത്തും, മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി  ഇ.വത്സരാജും വിശിഷ്ടാതിഥികളായി

  

ഇന്ന് (10-02-26) പത്താമത് മത്സരമായ രണ്ടാമത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അഭിലാഷ് FC കുപ്പോത്ത് ജനശക്തി ചാലക്കര സ്പോൺസർ ചെയ്യുന്ന ഹണ്ടേർസ് കൂത്തുപറമ്പിനെ നേരിടും.

Post a Comment

Previous Post Next Post