o മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - രണ്ടാമത് ക്വാർട്ടർ ഫൈനലിൽ അഭിലാഷ് FC കുപ്പോത്തിനു ജയം
Latest News


 

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - രണ്ടാമത് ക്വാർട്ടർ ഫൈനലിൽ അഭിലാഷ് FC കുപ്പോത്തിനു ജയം

 *മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - രണ്ടാമത് ക്വാർട്ടർ ഫൈനലിൽ അഭിലാഷ് FC കുപ്പോത്തിനു  ജയം* 



മാഹി സ്പോർട്സ്, ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള   ഫ്ളഡ് ലൈറ്റ്  അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പത്താമത് മത്സരമായ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ  അഭിലാഷ് FC കുപ്പോത്ത് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്  ചാലക്കര ജനശക്തി സ്പോൺസർ ചെയ്യുന്ന ഹണ്ടേർസ് കൂത്തുപറമ്പിനെ പരാജയപ്പെടുത്തി  സെമീഫൈനലിൽ കടന്നു.

 വിജയികൾക്കു വേണ്ടി  മാർക്ക് മൂന്ന് ഗോളും റിച്ചാർഡ് രണ്ട്  ഗോളുകൾ നേടി. ഹണ്ടേർസ് കുത്തുപറമ്പിനു വേണ്ടി ഷിജിനും കണ്ണനും ഓരോ ഗോൾ വീതം നേടി. 


 പുതുച്ചേരി സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരും സന്തോഷ് ട്രോഫിക്കുവേണ്ടി കളിച്ച ഉമേഷ് ബാബു, മുൻ മാഹി സ്പോർട്സ് ക്ലബ്ബ് ഫുട്ബാൾ കളിക്കാരൻ പ്രസാദും   വിശിഷ്ടാതിഥികളായി

  

ഇന്നത്തെ (11-02-26) പതിനൊന്നാമത് മത്സരമായ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ FC നെല്ലിക്കുത്ത്, ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ നേരിടും.


ഇന്നത്തെ കളിക്കു മുമ്പ് പഴയ കാല കളിക്കാരുടെ പ്രദർശന മത്സരം ഉണ്ടായിരിക്കും

 നിരവധി കെൽട്രോൺ ,പോലീസ്സ് വെറ്ററൻസ് കളിക്കാർ അണിനിരക്കുന്ന റോയൽ ടൈഗേർസ് കണ്ണൂർ - മാഹി ഇൻഡോർ FC യെ നേരിടും

Post a Comment

Previous Post Next Post