o ഇല്ലത്ത് താഴെയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി ബ്ലാക്ക് മാൻ -
Latest News


 

ഇല്ലത്ത് താഴെയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി ബ്ലാക്ക് മാൻ -

 ഇല്ലത്ത് താഴെയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി ബ്ലാക്ക് മാൻ -



മാഹി: കോടിയേരി ഇല്ലത്ത് താഴെയിൽ മണ്ണോളിക്കാവിന് സമീപം ബ്ലാക്ക് മാൻ പ്രത്യക്ഷപ്പെട്ടതായി നാട്ടുകാർ .കഴിഞ്ഞ ഒരാഴ്ച്ചയായി കാവിന് സമീപം ബ്ലാക്ക് മാനെ പരിസരവാസികൾ കണ്ടിരുന്നു. നല്ല ഉയരവും, കറുത്ത നിറത്തിലുമുള്ള ഒരാളുടെ ദൃശ്യം ഒരു വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി 8 നും _11.30 നും ഇടയിലും, പുലർച്ചെ നാലിനും ഇയാളെ ഒന്നിലധികം പേർ കണ്ടിട്ടുണ്ട്.വീട്ടിലെ വാതിലിന് മുട്ടലും, പൈപ്പ് വെള്ളം തുറന്നു വിടുകയുമാണ് ഇയാളുടെ ഹോബി.

      ആൾക്കാർ ശ്രദ്ധിക്കുന്നത് കണ്ടാൽ ഓടി മറയുന്ന സ്വഭാവം - പ്രദേശത്തെ യുവാക്കൾ സംഘടിച്ച് രാത്രി കാലത്ത് ബ്ലാക്ക് മാൻ്റെ നീക്കം നിരീക്ഷിച്ച് വരികയാണ്.പോലീസിലും പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post