വി.സി.പ്രസാദിനെ മാഹി ബ്ലോക്ക് കോൺഗ്രസ്സ് അനുമോദിച്ചു.
മാഹി: ഡി.സി.സി. ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ കോൺഗ്രസ്സ് നേതാവ് മൂഴിക്കരയിലെ കേളോത്ത് പ്രസാദിനെ മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടൻ്റ്, ഡി.സി.സി. എക്സിക്യൂട്ടീവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വന്നിരുന്ന പ്രസാദ് കഴിഞ്ഞ ദിവസം പുതിയ പദവി ഏറ്റെടുത്തിരുന്നു.
മാഹി എം എൽ എ രമേശ് പറമ്പത്ത് ഷാൾ അണിയിച്ച് അനുമോദിച്ചു.പരിപാടിയിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.പി.വിനോദൻ, ജനറൽ സെക്രട്ടറി സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, കെ.കെ.വത്സൻ, ആശാലത എന്നിവർ സംസാരിച്ചു.

Post a Comment