o പുത്തൻ മഠം ശാസ്തപ്പൻ ക്ഷേത്രത്തിൽ തിറയുത്സവം 17 ന് തുടങ്ങും
Latest News


 

പുത്തൻ മഠം ശാസ്തപ്പൻ ക്ഷേത്രത്തിൽ തിറയുത്സവം 17 ന് തുടങ്ങും

 പുത്തൻ മഠം ശാസ്തപ്പൻ ക്ഷേത്രത്തിൽ തിറയുത്സവം 17 ന് തുടങ്ങും



കോപ്പാലം: പുത്തൻ മഠം ശാസ്തപ്പൻ - ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം 17, 18, 19 തീയ്യതികളിൽ നടക്കും.17 ന് രാവിലെ 9 ന് ഗണപതി ഹോമം, രാത്രി 8 ന് കൊടിയേറ്റം.തുടർന്ന് 25-ഓളം കലാകാരന്മാർ അണിനിരക്കുന്ന പാഞ്ചാരി മേളം.18 ന് വൈകിട്ട് 6ന് ശാസ്തപ്പൻ വെള്ളാട്ടം. 7.30 ന് പുത്തൻ മഠം വൈത്തൂർ കാലിയാർ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയോടുകൂടി ഭഗവതിയുടെ തിരുവായുധം എഴുന്നള്ളിക്കൽ. തുടർന്ന് വിവിധ തിറകളുടെ വെള്ളാട്ടങ്ങൾ.19 ന് പുലർച്ചെ 3 ന് ഗുളികൻ തിറ, രാവിലെ 9 മുതൽ ശാസ്തപ്പൻ, കാരണവർ തിറകൾ.11 ന് ഉച്ചിട്ട ഭഗവതിയുടെ തിരുമുടിവെപ്പ്, 12 ന് ഉച്ചിട്ട  ഭഗവതിയുടെ അഗ്നിപ്രവേശം, 12.30 ന് അന്നദാനം.വൈകിട്ട് 5ന് ക്ഷേത്രം ആറാടിക്കൽ, തുടർന്ന് കൊടിയിറക്കത്തോടെ ഉത്സവ സമാപനം

Post a Comment

Previous Post Next Post