ഹുസ്സൻ മൊട്ടയിൽ നിന്ന് ആയുധം പിടികൂടി
ന്യൂമാഹി: കുറിച്ചിയിൽ ഹുസ്സൻ മൊട്ട ബീച്ച് റോഡിലെ ക്വാർട്ടേഴ്സ് മുക്കിലെ ആൾ താമസമില്ലാത്തതും ഉപയോഗിക്കാത്തതുമായ ഒരു ക്വാർട്ടേഴ്സിൽ നിന്നും രണ്ട് വടിവാളുകൾ കണ്ടെടുത്തു. ശനിയാഴ്ച രാവിലെ ന്യൂമാഹി എസ്.ഐ. പ്രശോഭിൻ്റെ നേതൃത്ത്വത്തിൽ നടന്ന പരിശോധനയിലാണ് ആയുധം പിടികൂടിയത്. ഉസ്സൻ മൊട്ടയിലെ സജീറിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാർട്ടേഴ്സ്. പോലീസ് അന്വേഷണം തുടങ്ങി.

Post a Comment