o പുതുച്ചേരി സർക്കാരിൻ്റെ അവഗണനക്കെതിരെ സി.പി.എം ജനമുന്നേറ്റ ജാഥ നടത്തി
Latest News


 

പുതുച്ചേരി സർക്കാരിൻ്റെ അവഗണനക്കെതിരെ സി.പി.എം ജനമുന്നേറ്റ ജാഥ നടത്തി

 പുതുച്ചേരി സർക്കാരിൻ്റെ അവഗണനക്കെതിരെ സി.പി.എം ജനമുന്നേറ്റ ജാഥ നടത്തി



മാഹി:

പുതുച്ചേരി സർക്കാരിന്റെ അവഗണനയും ജനവിരുദ്ധ നടപടികളും തുറന്നുകാട്ടി സി.പി.എം മാഹി മണ്ഡലം ജനമുന്നേറ്റ ജാഥ നടത്തി. അഞ്ചുവർഷം മയ്യഴി അനുഭവിച്ച വികസന മുരടിപ്പിനും അവഗണനക്കുമെതിരായ ജനരോഷമുയർത്തിയാണ് ജനമുന്നേറ്റ ജാഥ നടത്തിയത്. 

പുതുച്ചേരി സംസ്ഥാനത്ത്‌ സ്‌റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം പുനഃസ്ഥാപിക്കുക, വിലക്കയറ്റം നിയന്ത്രിക്കാൻ കേരളത്തിലെ സപ്ലൈകോ മാതൃകയിൽ സംവിധാനം ഏർപ്പെടുത്തുക തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിയാണ് ജാഥ നടത്തിയത്.

വളവിൽ കടപ്പുറത്ത്‌ ജില്ലാ സെക്രട്ടറിയറ്റംഗം എം. സുരേന്ദ്രൻ ജാഥാലീഡർക്ക്‌ പതാക കൈമാറി ഉദ്‌ഘാടനംചെയ്‌തു. കെ.പി. ന‍ൗഷാദ്‌ അധ്യക്ഷത വഹിച്ചു. പുതുച്ചേരി സംസ്ഥാന സെക്രട്ടറി രാമചന്ദ്രൻ, സി.കെ. രമേശൻ, ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ, ജാഥാ മാനേജർ വി.ജനാർദനൻ, അഡ്വ.ടി. അശോക് കുമാർ എന്നിവർ സംസാരിച്ചു. 

മാഹി പുത്തലം, മുണ്ടോക്ക്‌, ചെറുകല്ലായി, ചാലക്കര, കോഹിന്നൂർ, ഇ‍ൗസ്‌റ്റ്‌പള്ളൂർ, പള്ളൂർ, കോയ്യോട്ടുതെരു, പന്തക്കൽ, മൂലക്കടവ്‌ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പന്തക്കൽ വായനശാല പരിസരത്ത്‌ ജാഥ സമാപിച്ചു. 

സമാപന പൊതുയോഗത്തിൽ ടി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സി.പി.എം.തലശ്ശേരി ഏരിയ സിക്രട്ടറി സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ജാഥ ലീഡർ എം.സി. പവിത്രൻ, എൻ. ഹരിദാസൻ, അഭിഷേക് പന്തക്കൽ, വടക്കൻ ജനാർദ്ദനൻ, എ. രമേശ് ബാബു  എന്നിവർ സംസാരിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ.പി സുനിൽകുമാർ, വി. ജയബാലു, ടി. സുരേന്ദ്രൻ, ഹാരീസ്‌ പരന്തിരാട്ട്‌, ടി.കെ. ഗംഗാധരൻ, പി.പി. വിജീഷ്‌, എം.എം. അഭിഷേക്‌, കെ. രോഷിത്ത്‌, എ.കെ. സിദ്ദീഖ്‌, കെ. ജയപ്രകാശൻ എന്നിവരും സംസാരിച്ചു.



Post a Comment

Previous Post Next Post