*അന്തരിച്ചു*
അഴിയൂർ ശാന്തി ഭവനിൽ കെ ശിവദാസൻ നായർ ( 84) (കെ . എസ് നായർ) ഇന്ന് കാലത്ത് 6.00 മണിക്ക് ബാംഗളൂർ വച്ച് അന്തരിച്ചു .
ഭാര്യ TC ജയലക്ഷ്മി, മക്കൾ അനു ശിവദാസ് നന്ദന.; മരുമക്കൾ രാജശേഖർ , രാജീവ് എന്നിവരാണ്. ഇന്ത്യൻ എയർഫോഴ്സിൽ നിന്ന് വിരമിച്ച ശേഷം യൂണിവേഴ്സിറ്റി ബാസ്ക്കറ്റ്ബോൾ കോച്ച്, ഇൻറർനാഷണൽ റഫറി , കേരള സ്പോർട്ട്സ് കൗൺസിൽ കോഴിക്കോട് ജില്ലാ സ്പോർട്സ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഴിയൂർ എൻ എസ്.എസ്. കരയോഗം പ്രസിഡന്റ്, മാഹി റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് എന്ന നിലയിലും അഴിയൂരിൽ പൊതുപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹത്തിൻറെ 'സജീവ സാന്നിധ്യമുണ്ടായിയിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ബാംഗ്ലൂരിൽ കുഡ്ലു ക്രിമിറ്റോറിയത്തിൽ നടക്കും

Post a Comment